അഞ്ഞൂറിലധികം അംഗങ്ങളുള്ള മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുപ്പതാം വാർഷിക പൊതുയോഗം ജൂൺ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നു. 2024-27 വർഷത്തെക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കുക എന്നതായിരുന്നു പ്രാധാന ലക്ഷ്യം . സംഘടനയുടെ പുരോഗതിക്കും ഉന്നമനത്തിനായി ബൈലോ പ്രകാരം പതിനേഴംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. സംഘടനയുടെ പ്രസിഡന്റ് ആയി ശ്രീ മോഹൻലാലും, ട്രഷറർ സ്ഥാനത്ത് ഉണ്ണി മുകുന്ദനും തുടക്കത്തിലേ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു . പിന്നീട് നടന്ന തിരഞ്ഞെടുപ്പ് പ്രകാരം , ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെയും വൈസ് പ്രസിഡന്റായി ജഗദീഷിനെയും ആർ ജയനെയും ജോയിന്റ് സെക്രട്ടറി ആയി ബാബുരാജിനെയും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു .
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് ,ജോയ് മാത്യു, സുരേഷ് കൃഷ്ണ ,ടിനി ടോം, അനന്യ , വിനു മോഹൻ , ടോവിനോ തോമസ് , സരയു മോഹൻ , അൻസിബ എന്നിവരെ തെരഞ്ഞെടുത്തു. സംഘടനയുടെ നിയമാവലി അനുസരിച്ച് നാല് വനിതകള്‍ ഭരണ സമിതിയില്‍ ഉണ്ടാകണം. നിലവിലുള്ള മൂന്ന് പേര്‍ക്ക് പുറമെ ഒരാളെ കൂടി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചയുടെ ഒടുവില്‍ എക്സിക്യൂട്ടിവ് കമ്മറ്റി തന്നെ തീരുമാനമെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ഷീലു എബ്രഹാം, കുക്കു പരമേശ്വരന്‍, മഞ്ജു പിള്ള എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്ന് ഒരു വിഭാഗം നടിമാര്‍ ആവശ്യപ്പെട്ടു. അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നാലാമത്തെ വനിതാ പ്രതിനിധിയെ നോമിനേറ്റ് ചെയ്യും എന്ന് തീരുമാനമെടുത്തു .
കഴിഞ്ഞ 2 തവണയും ലാലേട്ടൻ തന്നെ ആയിരുന്നു പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് . ശ്രീ. മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും എല്ലാവരും ഒരുമിച്ച് ഇറങ്ങേണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലാലേട്ടൻ സ്ഥാനം തുടർന്നത് . ഈ തവണ ‘അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ കൂടി നടന്നു . കഴിഞ്ഞ 25 വര്‍ഷത്തോളമായി അമ്മ സംഘടനയില്‍ വിവിധ പദവികള്‍ നയിച്ച ഇടവേള ബാബു പടിയിറങ്ങുന്നു എന്ന സങ്കടകരമായ കാര്യം പല താരങ്ങൾക്കും മാനസികമായ വിഷമം ഉണ്ടാക്കുന്നതായിരുന്നു .
ഒരു മാറ്റം അനിവാര്യമാണ്. എപ്പോഴും അമ്മയോടൊപ്പമുണ്ട്. ഏത് സമയത്തും ഞാന്‍ അമ്മയോടൊപ്പമായിരിക്കും. നമ്മുടെ ആള്‍ക്കാര്‍ തന്നെയാണ് വരുന്നത്, ഇപ്പോള്‍ ഒരു സിസ്റ്റമുണ്ട്, ഞാന്‍ ഏറ്റെടുക്കുന്ന സമയത്ത് അങ്ങനെയൊരു കാര്യമില്ല. നമുക്ക് ഫണ്ടുണ്ട്, ഫണ്ട് കിട്ടാനുള്ള വകുപ്പുണ്ട്. നമുക്ക് പ്രയോജനപ്പെടുത്തി മുന്‍പോട്ട് പോകാനുള്ള കാര്യങ്ങള്‍ മാത്രമേയുള്ളൂ. ഭൂരീപക്ഷ അംഗങ്ങള്‍ക്കും പ്രായമായിക്കോണ്ടിരിക്കുന്നുവെന്നുള്ള വേവലാതി നമുക്കുണ്ട്. അവരുടെ ആശുപത്രി ചെലവുകളും കൂടുന്നുണ്ടെങ്കിലും എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഇടവേള ബാബു മൂവീവേള്‍ഡ് മീഡിയയോട് വ്യക്തമാക്കി.