കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം: ഷംസുദ്ധീൻ നെല്ലറ

0
346

നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീന്‍. ഫുഡ് പ്രോഡക്ട്‌സ്, ഹോട്ടല്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു ഷംസുദ്ദീന്റെ വിജയത്തിനു പിന്നിൽ. കാലത്തിനനുസരിച്ചു മാറുന്ന പാട്ടുകളെ അംഗീകരിക്കണം എന്ന് ഷംസുദ്ധീൻ നെല്ലറ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷംസുദ്ധീന്റെ വാക്കുകൾ…

കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം എന്ന് കേട്ടിട്ടില്ലേ. ട്രെൻഡ് മാറുകയാണ്, ഡിജിറ്റൽ യുഗം ആണ് ഇത്. 5 മില്യൺ ആളുകളാണ് എന്റെ ഒരു വീഡിയോ കണ്ടത്. നമ്മുടെ ഒരു നാട്ടുകാരനാണ് ആ മാപ്പിളപ്പാട്ട് ചെയ്തത്. ആ മാപ്പിളപ്പാട്ട് അവൻ കുറച്ച് ആഫ്രിക്കൻ സംഗീതവുമായിട്ട് ഇടകലർത്തി ആണ് ഒരുക്കിയത്, അത് ഒരു കഴിവാണ്. 

അവന്റെ വല്യമ്മ സംസാരിച്ചത്, ഉപ്പാന്റെ ഉപ്പ സംസാരിച്ചത് ആ നാടൻ രീതിയിലുള്ള സംസാരങ്ങളൊക്കെ മാപ്പിളപ്പാട്ടിലേക്ക് കൊണ്ടുവന്ന് അത് അവന്റെ കഴിവാണ്. അതുപോലെ വരുന്നതിനെയൊന്നും നെഗറ്റീവ് ആയിട്ട് പറയാൻ പാടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാലത്തിനനുസരിച്ചു മാറുന്ന പാട്ടുകളെ അംഗീകരിക്കണം, അതിനുള്ള മനസ്സുണ്ടാകണം. പഴയ പാട്ടുകൾ ഒന്നു൦ നല്ലതല്ല എന്നല്ല ഞാൻ പറയുന്നത്, ഞാൻ പഴയ പാട്ടുകളെ ഏറ്റവു൦ കൂടുതൽ ഇഷ്ടപ്പെടുന്നുണ്ട്. പുതിയ പാട്ടുകളെ ഞാൻ എതിർക്കുന്നുമില്ല. 

ഒരുപാട് കടമ്പ കടന്നിട്ടാണ് റിയാലിറ്റി ഷോയിൽ ഓരോരുത്തരും എത്തുന്നത്. എനിക്കറിയുന്ന ഒരുവിധം ആളുകളൊക്കെ ഉണ്ട്, പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം ഒരുവിധം റിയാലിറ്റി ഷോകളൊക്കെ റിയൽ ആയിട്ട് തന്നെയാണ് വരുന്നത്. ശരിക്കും വിധികർത്താക്കൾ ഒക്കെ യാഥാർത്ഥമായിട്ട് തന്നെയാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. കാരണം പതിനായിരത്തിൽ നിന്നൊക്കെയാണ് അവസാനം മത്സരാർത്ഥികൾ ആദ്യ സ്ഥാനത്തേക്ക് എത്തുന്നത്. പലരും ചിലപ്പോൾ അവരുടെ ഒരു മുഖച്ഛായ കൂട്ടാൻ വേണ്ടി ആളുകളുടെ നിറം നോക്കാം, ഭംഗി നോക്കാം അങ്ങനെയൊക്കെ നോക്കുന്നുണ്ടായിരിക്കും, അതിനെപ്പറ്റി എനിക്ക് അറിയില്ല. ‘പട്ടുറുമാൽ’ എന്ന പരിപാടി  നെല്ലറ എല്ലാ വർഷവും സ്‌പോൺസർഷിപ്പ് കൊടുത്തിരുന്നു. അന്ന് 2008 -2009 സമയത്ത് എന്റെ വീട്ടിലേക്ക് വന്നിരുന്ന ആളുകൾ എന്നെ തിരഞ്ഞ് പട്ടുറുമാലിന്റെ വീട് എവിടെ എന്നാണ് ചോദിച്ചിരുന്നത്, നെല്ലറ വീട് എന്നല്ല ചോദിച്ചിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here