നമ്മുടെ നാട്ടിൽ ദാരിദ്ര്യം എന്ന് പറയുന്നത് ഉണ്ടാക്കുന്നതാണ്. നാട്ടിലെ പ്രശ്നം എന്താണെന്നു വച്ചാൽ നമ്മളെ സഹായിക്കാൻ വേറെ ആളുണ്ട് എന്ന തോന്നൽ ഉണ്ടാക്കുന്നതാണ് നമ്മുടെ നാട്ടിലെ ദാരിദ്ര്യം, അപ്പോൾ അത് മാറ്റിയെടുക്കണം എന്ന് ഷംസുദ്ധീൻ നെല്ലറ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷംസുദ്ധീന്റെ വാക്കുകൾ…
“ഒരുവിധം എന്റെ ആഗ്രഹങ്ങളൊക്കെ നടന്നു, പക്ഷേ എനിക്ക് ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല 100 ലധികം രാജ്യങ്ങൾ സഞ്ചരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഇനി ഒരുപാട് പാവപ്പെട്ട ആളുകളുണ്ട്, അവരെയൊക്കെ പരമാവധി പ്രചോദിപ്പിക്കണം എന്നുണ്ട്. ചില ആളുകൾക്ക് ദാരിദ്ര്യം എന്ന് പറയുന്നത് ഉണ്ടാക്കുന്നതാണ്, പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. അവരുടെ വീട്ടിൽ ചിലപ്പോൾ മക്കൾ വിചാരിച്ചാൽ നല്ല വിദ്യാഭ്യാസം കൊടുത്താൽ അവർ വേറെ നിലയിലെത്തും. നമ്മുടെ നാട്ടിലെ പ്രശ്നം എന്താണെന്നു വച്ചാൽ നമ്മളെ സഹായിക്കാൻ വേറെ ആളുണ്ട് എന്ന തോന്നൽ ഉണ്ടാക്കുന്നതാണ് നമ്മുടെ നാട്ടിലെ ദാരിദ്ര്യം, അപ്പോൾ അത് മാറ്റിയെടുക്കണം. അതിന് എന്തൊക്കെ ചെയ്യാൻ പറ്റും എന്നതിന് നമ്മൾ അതിന് മുന്നോട്ടിറങ്ങണം. ഒന്നുമില്ലെങ്കിൽ വിദ്യാഭ്യാസം കൊടുത്താൽ നല്ലതായിരിക്കും, ഞാൻ മനസ്സിലാക്കിയ ഒരു കാര്യമാണിത്.
മറ്റു രാജ്യങ്ങളിലൊക്കെ ദാരിദ്ര്യമുണ്ട്, ദൈവത്തെ അവർ സ്തുതിക്കുന്നു. നമ്മുടെ നാട്ടിൽ ദാരിദ്ര്യം ഇല്ലാതാക്കാം, കാരണം അവന്റെ പിടിപ്പുകേട് എന്ന് പറഞ്ഞാൽ പിടിപ്പുകേട്കൊണ്ടുമാത്രമാണ്. അവർക്കു ഒരാൾ സഹായിക്കാൻ വരും എന്ന പേടി ഇല്ല, നമ്മുടെ നാട്ടിൽ അങ്ങനെ അല്ലല്ലോ, ഒരാളുടെ കല്യാണം ആവുമ്പോൾ മക്കൾക്ക് നമ്മൾ എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കിക്കൊടുക്കും. എന്നാൽ അവന് അത് അധ്വാനിച്ച് ഉണ്ടാക്കാവുന്നതേ ഉള്ളൂ.
ഞാൻ ആദ്യമായിട്ട് ഒരു എസി ഉള്ള വണ്ടി ഓടിക്കുന്നത് 97 ലാണ്, ഐ ഹ്യുണ്ടായ് വണ്ടി ആയിരുന്നു അത്. അതുവരെ ഞാൻ മൂന്നരക്കൊല്ലത്തോളം ഓടിച്ചിരുന്നത് ഈ ചുട്ടുപൊള്ളുന്ന വെയിലിൽ എസി ഇല്ലാതെ ആയിരുന്നു. ഞാൻ എല്ലാം അനുഭവിച്ചിട്ടുണ്ട്. എസി ഇല്ലാത്ത സ്ഥലത്തായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. അന്ന് പാക്കിങ് ഒക്കെ അതിന്റെ കൂടെ ഉണ്ടായിരുന്നു, 17 ,18 മണിക്കൂർ ഞാൻ ജോലി ചെയ്തിട്ടുണ്ട്. അന്ന് അതൊക്കെ സന്തോഷത്തോടെ ആയിരുന്നു ചെയ്തിരുന്നത്, എനിക്ക് അതൊന്നും കഷ്ടപ്പാട് ആയിട്ട് തോന്നിയിരുന്നില്ല”ഷംസുദ്ധീൻ നെല്ലറ വ്യക്തമാക്കി.