നിങ്ങളോട് സംസാരിക്കാൻ എനിക്ക് നല്ല ഭയമായിരുന്നു: ഷംസുദ്ധീൻ നെല്ലറ

0
206

മ്മൾ പല വാർത്തകളുടെയും തലവാചകം കണ്ടിട്ടാണ് ഉള്ളിൽ കയറുക, നോക്കിക്കഴിഞ്ഞാൽ ഒന്നും ഉണ്ടാകില്ല എന്ന് ഷംസുദ്ധീൻ നെല്ലറ. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷംസുദ്ധീന്റെ വാക്കുകൾ…

“നമ്മൾ പല വാർത്തകളുടെയും തലവാചകം കണ്ടിട്ടാണ് ഉള്ളിൽ കയറുക, നോക്കിക്കഴിഞ്ഞാൽ ഒന്നും ഉണ്ടാകില്ല. പലപ്പോഴും ഞാനും കയറി കുടുങ്ങിയിട്ടുണ്ട്. നമ്മുടെ വളർച്ച എന്ന് പറയുന്നത് നെഗറ്റീവിലൂടെ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കാരണം നിങ്ങൾ ഞങ്ങളുടെ കുറ്റം കാണുമ്പോഴാണ് നമ്മൾ അത് ശരിയാക്കുകയും അതിനെതിരെ നമുക്ക് ഒരു വെല്ലുവിളി ഉണ്ടാവുകയുള്ളൂ, അതുകൊണ്ട് കുറ്റപ്പെടുത്തണം കച്ചവടത്തിലായാലും” ഷംസുദ്ധീൻ വ്യക്തമാക്കി.

നെല്ലറ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഷംസുദ്ധീന്‍. ഫുഡ് പ്രോഡക്ട്സ്, ഹോട്ടല്‍, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമാണ് നെല്ലറ ഗ്രൂപ്പ്. ഷംസുദ്ധീന്റെ ഇന്നുള്ള വിജയത്തിന്റെ പിന്നില്‍ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മാത്രമായിരുന്നു കെെമുതലായി ഉണ്ടായിരുന്നത്.

ബിസിനസിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ഷംസുദ്ധീൻ ഇന്ന് തന്റെ 1500 മത്തെ ഫ്ലൈറ്റ് യാത്ര ചെയ്യുകയാണ്. അമേരിക്കയിലെ ന്യൂയോർക്കിലേക്കാണ് അദേഹം പോകുന്നത്. പണ്ട് കുട്ടിക്കാലത്ത് പാടത്ത് ഫുട്‍ബോൾ കളിച്ചിരിക്കുമ്പോൾ ആകാശത്തുകൂടി പോകുന്ന വിമാനത്തെ നോക്കി സ്വപ്നം കണ്ടിരുന്ന സ്‌കൂൾ വിദ്യാർത്ഥി, കാലങ്ങൾക്കിപ്പുറം 63 രാജ്യങ്ങൾ പിന്നിട്ട് 1500-മത്തെ ഫ്‌ളൈറ്റ് യാത്രയിലാണ് എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നത്. കഷ്ടപ്പെട്ട് നേടിയെടുക്കുന്ന ചെറുതും വലുതുമായ ഏതൊരു കാര്യത്തിനും ലഭിക്കുന്ന സന്തോഷത്തിന് ഇരട്ടി മധുരമാണെന്നും, സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള മറ്റൊരു ദീർഘദൂര യാത്രയിലാണ് താനെന്നും അദ്ദേഹം പോ​സ്റ്റിനോപ്പം കൂട്ടിച്ചേർത്തു.

ദുബായിൽവെച്ചു മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലും അദ്ദേഹം ഈ യാത്രയെക്കുറിച്ചു പറഞ്ഞിരുന്നു, ഇനി പോകാനുള്ളത് അമേരിക്കയ്ക്കാണെന്ന്. ആ യാത്രയാണ് ഇന്ന് സഫലമാകുന്നത്. നിരവധി വെല്ലുവിളികളിലൂടെ യാത്ര ചെയ്താണ് ഇന്ന് ബിസിനസിന്റെ ഉയരങ്ങളിലേക്ക് അദ്ദേഹം എത്തിയത്.വെറും രണ്ട് വണ്ടികളിൽ തുടങ്ങിയ നെല്ലറ ഗ്രുപ് ഇന്ന് ഇരുന്നൂറോളം വണ്ടികളിൽ എത്തിനിൽക്കുന്നു. കൂടാതെ ചുരുങ്ങിയ എണ്ണം തൊഴിലാളികളിൽ നിന്നും ആരംഭിച്ച് എഴുന്നൂറോളം തൊഴിലാളികളാണ് ഇന്ന് നെല്ലറയിൽ ഉള്ളത്.

ബിസിനസില്‍ ഇതുവരെ തനിക്ക് ശത്രുക്കള്‍ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ധീന്‍ നെല്ലറ പറഞ്ഞിരുന്നു. മൂവീ വേള്‍ഡ് മീഡിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബിസിനസിനെക്കുറിച്ചും ബിസിനസിലെ സൗഹൃദത്തെക്കുറിച്ചും ഷംസുദ്ധീന്‍ മനസ് തുറന്നത്. തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും എല്ലാവരുമായും നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ബിസിനസിൽ ശത്രുക്കൾ ഒന്നുമില്ല. പരസ്പരം നന്നായിരിക്കാൻ മാത്രം ആഗ്രഹിക്കുന്ന സുഹൃത്തുക്കളാണ് തനിക്കുള്ളതെന്നും അതാണ് തന്റെ വലിയ ഭാഗ്യമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here