സമൂഹമാണ് എന്നെ ഇങ്ങനെ ആക്കിയത് …തുറന്ന് പറഞ്ഞ് മുഹമ്മദ് ജാസില്‍

0
219

മൂഹമാണ് എന്നെ ഇങ്ങനെ ആക്കിയത് തുറന്ന് പറഞ്ഞ് മുഹമ്മദ് ജാസില്‍. മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുറന്ന് പറഞ്ഞത്.

സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് സുപരിചിതനാണ് മുഹമ്മദ് ജാസില്‍. എല്ലാവരും വിളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നതും ജാസില്‍ ജാസി എന്ന പേരിലാണ്. മലപ്പുറം കുറ്റിപ്പുറമാണ് സ്വദേശം. ടിക്ടോക് കാലംതൊട്ടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. നിരവധി വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുവെ മേക്കപ്പ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ജാസിലിന് അതുകൊണ്ട് തന്നെ വലിയ രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടി വരാറുണ്ട്. നടപ്പിലും പെരുമാറ്റത്തിലും സ്ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയ വഴി ജാസിലിന് ഏറെയും സൈബര്‍ ആക്രമണങ്ങള്‍ ലഭിക്കുന്നത്.

മുഹമ്മദ് ജാസിലിന്റെ വാക്കുകള്‍…

സ്ത്രീയായി നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. സ്ത്രീയായി നടക്കുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമല്ലോ?’ ഏത് പാതിരാത്രിക്കും ഇറങ്ങി നടക്കാമല്ലോ?. എന്റെ താടി തന്നെ ഒരു കവചമാക്കി വെച്ചിരിക്കുകയാണ്. താടിയുള്ളതുകൊണ്ട് ആരും അങ്ങനെ ശ്രദ്ധിക്കില്ലല്ലോ? അത് അനുഗ്രഹമായി. ഒരു പരിധിവരെ സമൂഹമാണ് നമ്മളെ ഇങ്ങനെയാക്കിയത്. താടിയില്ലാത്ത സമയത്ത് വളരെ മോശമായ രീതിയില്‍ എന്നോട് ആള്‍ക്കാര്‍ പെരുമാറിയിട്ടുണ്ട്. താടിയില്ലാത്ത സമയത്ത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോയെന്ന് നോക്കാറുണ്ട്. ഞാന്‍ ദുബായ് ജയിലില്‍ വരെ കിടന്നിട്ടുണ്ട്. ഞാന്‍ ഇതിനുമുമ്പൊരു കോഫീഷോപ്പില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവിടെ നിന്നുള്ള ലീഗല്‍ പ്രശ്‌നങ്ങളിലകപ്പെട്ട് ഞാന്‍ ദുബായിലെ ജയിലിലായിരുന്നു. അന്ന് മുതല്‍ വാശിയായിരുന്നു സ്വന്തമായിട്ട് എന്തെങ്കിലും ചെയ്ത് കാണിക്കണമെന്നുണ്ടായിരുന്നു. അതിന് എന്നെ പിന്തുണച്ചിട്ടുള്ള വ്യക്തിയായിരുന്നു കോഴിക്കോടുള്ള അജീഷ്. അദ്ദേഹത്തിന്റെ കുടുംബവും ആഷിയുടെ പിന്തുണയുമെല്ലാം കൊണ്ടാണ് നല്ലൊരു ഷോപ്പ് ആരംഭിക്കാന്‍ കാരണം.

അതേസമയം, ‘സംഭവം സത്യം തന്നെയാണ്. ഞാന്‍ ആ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഒരു പാര്‍ലറില്‍ ജോലി ചെയ്യുന്ന കുട്ടിയാണ്. എന്റെ നല്ലൊരു സുഹൃത്തായി കൂടെ നിന്ന കുട്ടിയാണ് നീ അത് ചെയ്യണമെന്നും ഇത് ചെയ്യണമെന്നും പറഞ്ഞ് കൂടെ നിന്നിരുന്ന കുട്ടിയാണ്. എന്റെ ഒപ്പമുള്ള ആളെ , അതാണ് എനിക്ക് ശരിക്കും വിഷമമായത്. ഒരിക്കലും ഞാന്‍ പ്രതീക്ഷിക്കാത്ത കാര്യമാണ്. അതൊരിക്കലും ആഷിയാകില്ലെന്ന് പറഞ്ഞു. എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. ശരിക്കും ആഷിയെ പ്രകോപിച്ചതായിരുന്നു. നിനക്ക് പെണ്‍കുട്ടികളെ ചെയ്യാന്‍ പറ്റില്ല. നിനക്ക് പെണ്‍കുട്ടികളെ ഇഷ്ടമില്ലെന്ന് പറഞ്ഞ് അവന്റെ മനസിനെ മാറ്റിയെടുത്താണ് ഈ രീതീയിലേക്ക് ആക്കിയത്. നീ അവന് സ്വാതന്ത്യം കൊടുക്കുന്നില്ലെന്ന് വരെ പറഞ്ഞു. എനിക്ക് ചിന്തിക്കാന്‍ പോലും വയ്യാത്ത അവസ്ഥായിരുന്നു. എനിക്ക് ഇനി ഒരു ജീവിതമില്ല, ഞാന്‍ വെറുമൊരു പൂജ്യമാണെന്ന് ചിന്തിച്ചു. ഇപ്പോഴും എനിക്ക് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല ആ കുട്ടി അങ്ങനെ ചെയ്തുവെന്ന്. അവളുടെ കൈയ്യില്‍ മദവും, പണവു,പെണ്ണുമുണ്ട് പിന്നെ ജീവിതം നശിക്കാന്‍ എന്ത് വേണം’

അതേസമയം, അതേസമയം,ഞാന്‍ വിവാഹം കഴിച്ചതാണ്. എന്റെ വിവാഹം ഫ്ളോപ്പായിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു എന്റെ കല്യാണം. ഞാന്‍ ഡോക്ടറിനെ കണ്ടിരുന്നു. ഡോക്ടര്‍ പറഞ്ഞത് കല്യാണം കഴിഞ്ഞാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു. അങ്ങനെ ഞാനൊരു കല്യാണം കഴിച്ചു.അങ്ങനെ ഞങ്ങള്‍ ഒരു പതിനഞ്ച് ദിവസമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. അതിനുശേഷം ഞാന്‍ ദുബായിലേക്ക് പോയി. ഉപ്പ മരിച്ചപ്പോള്‍ വീട്ടിലേക്ക് പോയിരുന്നു. വിവാഹ ജീവിതം എനിക്ക് സാധിക്കില്ലെന്ന് മനസിലായപ്പോള്‍ പരസ്പര ധാരണയോടെ തന്നെ ഞങ്ങള്‍ പിരിഞ്ഞു. എനിക്ക് ഇനി വിവാഹമു ണ്ടാകില്ല. വിവാഹജീവിതത്തോട് താല്‍പ്പര്യമില്ലാത്തതു കൊണ്ടാണ്.

അതേസമയം,ആദ്യം ഇത്താത്തമാരും ഉമ്മയും പുറത്തിറങ്ങുമ്പോള്‍ ആള്‍ക്കാര്‍ ചോദിക്കുമായിരുന്നു എന്താ നിങ്ങളുടെ മകന്‍ എന്താ പെണ്ണുങ്ങളെ പോലെ അഭിനയിക്കുന്നത്, ചെയ്യുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആള്‍ക്കാര്‍ നമ്മളോട് വന്ന് സംസാരിക്കുമ്പോള്‍, അവരിലൊരാളായി കാണുന്നു ഫോട്ടോയെടുക്കുമ്പോള്‍ ഉമ്മായ്ക്ക് സന്തോഷമാണ്. ആ സന്തോഷം ഉമ്മായുടെ മുഖത്ത് കാണാം. നേരത്തെ ഉമ്മായുടെയും സഹോദരിയുടെയും കൂടെ പോകുമ്പോള്‍ എനിക്ക് പേടിയായിരന്നു ഇപ്പോള്‍ പുതിയ തലമുറയിലെ ആളുകള്‍ക്ക് എല്ലാവരെയും സ്വീകരിക്കാവാനുള്ള മനസുണ്ട്.

അവരുടെ വീട്ടിലും സ്വീകരിക്കാനുള്ള മനസ് അവര്‍ കൊടുക്കുന്നുണ്ട്.ഉമ്മായുടെ പുറത്ത് പോയി ഭക്ഷണം കഴിക്കാനൊക്കെ പോകുമ്പോള്‍ അവിടുത്തെ സ്റ്റാഫും മുതലാളിമാരുമൊക്കെ വന്ന് സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുമ്പോള്‍ ഉമ്മായ്ക്ക് സന്തോഷമാകുന്നുണ്ട്. ഇപ്പോള്‍ ഈ വീഡിയോയൊക്കെ ചെയ്യുമ്പോള്‍ ഉമ്മായ്ക്ക് അറിയാം വരുമാനം കിട്ടുന്നുണ്ടെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here