ഏറ്റവും ഇഷ്ടമില്ലാത്ത കാര്യം പാചകമാണെന്ന് കല്പനയുടെ മകൾ ശ്രീ സംഖ്യ.പാചകത്തിനോട് താല്പര്യമില്ലെന്നും പലപ്പോഴും പാചകപരീക്ഷണങ്ങൾ പാളി പോയിട്ടുണ്ടെന്നും ശ്രീ സംഖ്യ പറയുന്നു.
”പാചകത്തിനോട് എനിക്ക് യാതൊരു താല്പര്യവും ഇല്ല.സ്വന്തമായി വെള്ളം തിളപ്പിച്ച് കുടിക്കാം എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് അറിയില്ല.മറ്റാർക്കും ചെയ്ത കൊടുക്കാൻ ഞാൻ താല്പര്യപ്പെടുന്നുമില്ല.കഴിക്കുക ഉറങ്ങുക ഇത് മാത്രമാണ് എനിക്ക് ഇഷ്ടം .അടുക്കളയിലേക്ക് പോകാൻ പോലും ഞാൻ താല്പര്യപ്പെടാറില്ല എന്നതാണ് സത്യം.”

”ഭക്ഷണം ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.പക്ഷെ അതൊന്നും വായയിൽ വക്കാൻ കൊള്ളാത്തതുകൊണ്ടാണെന്ന് തോന്നുന്നു ആർക്കും ഇഷ്ടപ്പെടാറില്ല.അതിന് ശേഷം ഞാൻ ഈ പരിപാടിക്ക് നിന്നിട്ടില്ല.ഇനി ചെയ്യുകയും ഇല്ല.എനിക്ക് എല്ലാ കാര്യത്തിലും കുറച്ച് സംശയം കൂടുതലാണ്.പാചകത്തിലേക്ക് വരുമ്പോഴും അങ്ങനെയൊക്കെയാണ്.എന്തുകൊണ്ട് ഈ സാധനം ഈ ഭക്ഷണത്തിൽ ഉപയോഗിച്ചുകൂടാ ? അതാണ് ഞാൻ ചിന്തിക്കാറുള്ളത്.അങ്ങനെ ചെയ്യുന്ന പരീക്ഷങ്ങളാണ് പരാജയപ്പെട്ട് പോകാറുള്ളത്.ഏതെങ്കിലും കാരണവശാൽ നമ്മൾ ഉണ്ടാക്കിയ ഭക്ഷണം വീട്ടിലുള്ളവർക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുക പിന്നീട് ഇടക്കിടക്ക് ഉണ്ടാക്കി തരണം എന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കും എന്ന കാര്യം ഉറപ്പാണ്.”

ആദ്യമായി സിനിമാരംഗത്തേക്ക് കാലെടുത്തുവെക്കുകയാണ് കല്പനയുടെ മകൾ ശ്രീ സംഖ്യാ. താരത്തിന്റെ അമ്മമാരായ, കല്പന, ഉർവശി, കലാരഞ്ജിനി എന്നിവർ മലയാളത്തിൽ നിരവധി കഥാപാത്രങ്ങൾ തങ്ങളുടേതായ ശൈലിയിൽ ചെയ്തു ഫലിപ്പിച്ചവരാണ്.നടൻ ജയൻ ചേർത്തല ആദ്യമായി സംവിധാനരംഗത്തേക്ക് കടന്നുവരുന്ന ചിത്രത്തിലൂടെയാണ് ശ്രീ സംഖ്യ സിനിമയിൽ തുടക്കം കുറിക്കുന്നത്.നർമ്മവും ആകാംഷയും ഉൾപ്പെടുത്തിയിട്ടുള്ള സിനിമയിൽ ഒരു സ്കൂൾ പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിക്കുക.സ്കൂൾ പ്രിൻസിപ്പൽ കഥാപാത്രമായ ഇന്ദുലേഖ ടീച്ചറായി നടി ഉർവ്വശിയാണ് സിനിമയിൽ എത്തുന്നത്.ഉർവശിയും കൽപ്പനയുടെ മകളും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.വിൻസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലാണ് നടക്കുന്നത്.
കോമഡിയും ത്രില്ലറും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഉർവശി, ഷമ്മി തിലകൻ, ജോണി ആന്റണി, രൺജി പണിക്കർ, മധുപാൽ, അരുൺ ദേവസ്യ, ബാലാജി, സോഹൻ സീനുലാൽ, മീരാ നായർ, മഞ്ജു പത്രോസ്, ചിറ്റയം ഗോപകുമാർ, ബാദുഷ, തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.ആദ്യ സിനിമയിൽ തന്നെ ഉർവശിയെന്ന വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷം ശ്രീ സംഖ്യ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു

