‘സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ മൂലം നിരവധിയാളുകൾക്ക് സിനിമാമേഖലയിൽ അവസരം ലഭിക്കുന്നുണ്ട് ‘ ; ശ്രീ സംഖ്യ

0
446

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ നിരവധിയാളുകൾ സിനിമാമേഖലയിലേക്ക് കടന്നു വരുന്നുണ്ടെന്നും ഒരേസമയം നിരവധി സിനിമകൾ റിലീസ് ചെയ്യുന്നതിനുള്ള കാരണം പുതുമുഖങ്ങളുടെ വരവാണെന്നും കല്പനയുടെ മകൾ ശ്രീ സംഖ്യ.

ശ്രീ സംഖ്യയുടെ വാക്കുകൾ……

”ഒരേസമയം നിരവധി സിനിമകൾ റിലീസ് ചെയ്യുന്നതിനുള്ള കാരണം പുതുമുഖങ്ങളുടെ വരവാണ്. ഒരു സിനിമയിലേക്ക് നടിയെ കണ്ടെത്തുക എന്നതുതന്നെ പണ്ട് വളരെ ബുദ്ധിമുട്ടായിരുന്നു.പക്ഷെ ഇന്നത്തെ കാര്യം അങ്ങനെയല്ല .കാലം മാറിയത്തിനനുസരിച്ച് മാറ്റങ്ങളും വന്നിട്ടുണ്ട്.യുട്യൂബ്,ടിക് ടോക്,മോജ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ നിന്നൊക്കെ നടന്മാരെയും നടിമാരെയും കണ്ടെത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.സോഷ്യൽ മീഡിയ ഇൻഫ്ളുവൻസ് ആണ് അതിനുള്ള പ്രധാന കാരണം.ഇത്തരം പ്ലാറ്റുഫോമുകളിലുള്ള നിരവധിയാളുകൾ ഇതിനോടകം സിനിമയുടെ ഭാഗമായി കഴിഞ്ഞു.”

”സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആയ ഒരാളാണ് ഞാൻ.എന്ന് കരുതി എനിക്ക് ഒന്നിനോടും ഭയം തോന്നാറില്ല.സോഷ്യൽ മീഡിയയിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ അറിയാറുണ്ട്.കമന്റുകൾ ഞാൻ ഭയക്കാറില്ല.ഓരോ ആളുകളുടെയും മാനസികാവസ്ഥ വ്യത്യസ്തമാണ്.അവർക്ക് മാനസിക വൈകല്യങ്ങളും ഉണ്ടായിരിക്കാം.ആ മാനസികാവസ്ഥയെ തുടർന്നാണ് അവർ മോശം കമന്റുകൾ ഒക്കെ ഇടുന്നത്.ഇത്തരം കമന്റുകൾ ഇടുമ്പോഴാണ് അവർക്ക് ഒരു സമാധാനം ലഭിക്കുന്നത്.അതിനെ കാര്യമാക്കേണ്ട ആവശ്യമില്ല.ഒരു മനുഷ്യന് ഇപ്പോഴും ശത്രുക്കൾ ഉണ്ടായിരിക്കും.ഒന്നെങ്കിൽ സോഷ്യൽ മീഡിയ അല്ലെങ്കിൽ നേരിട്ടായിരിക്കും ഇവർ പ്രതികരിക്കുക”നടൻ ജയൻ ചേർത്തല ആദ്യമായി സംവിധാനരം​ഗത്തേക്ക് കടന്നുവരുന്ന ചിത്രത്തിലൂടെയാണ് ശ്രീ സംഖ്യ സിനിമയിൽ തുടക്കം കുറിക്കുന്നത്.നർമ്മവും ആകാംഷയും ഉൾപ്പെടുത്തിയിട്ടുള്ള സിനിമയിൽ ഒരു സ്കൂൾ  പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിക്കുക.സ്കൂൾ പ്രിൻസിപ്പൽ കഥാപാത്രമായ ഇന്ദുലേഖ ടീച്ചറായി നടി ഉർവ്വശിയാണ് സിനിമയിൽ എത്തുന്നത്. ഉർവശിയും കൽപ്പനയുടെ മകളും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.വിൻസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ടയിലാണ് നടക്കുന്നത്.കോമഡിയും ത്രില്ലറും സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ഉർവശി, ഷമ്മി തിലകൻ, ജോണി ആന്റണി, രൺജി പണിക്കർ, മധുപാൽ, അരുൺ ദേവസ്യ, ബാലാജി, സോഹൻ സീനുലാൽ, മീരാ നായർ, മഞ്ജു പത്രോസ്, ചിറ്റയം ഗോപകുമാർ, ബാദുഷ, തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.ആദ്യ സിനിമയിൽ തന്നെ ഉർവശിയെന്ന വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷം ശ്രീ സംഖ്യ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. ഉർവശിയെന്ന വലിയ കലാകാരിയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് നല്ലൊരു തുടക്കമാണെന്നും, അഭിനയിക്കാൻ തുടങ്ങുമ്പോൾ അവിടെ ചെറുമകളും ചെറിയമ്മയുമൊന്നുമില്ലെന്നാണ് താരം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here