കുഞ്ചാക്കോ ബോബൻ ഇത്തവണ സി സി എല്ലിൽ പങ്കെടുക്കില്ല:കഴിഞ്ഞ തവണത്തെ പോലെ ഇളിഭ്യനാവാൻ താത്പര്യമില്ലെന്ന് ചാക്കോച്ചൻ

0
173

ഴിഞ്ഞ വർഷത്തെ സി സി എൽ ക്യാപ്റ്റൻ നടൻ കുഞ്ചാക്കോ ബോബനായിരുന്നു. അതിനുമുന്നെ ടീമിനെ നയിച്ചത് നടൻ മോഹൻലാലും. കുഞ്ചാക്കോ ബോബൻ കാപ്റ്റൻസി സ്ഥാനത്തേക്ക് വന്ന സമയത്ത് ഇടവേളബാബു നടത്തിയ ഒരു പരാമർശം വലിയ വിവാദമായിരുന്നു. ആനയെവെച്ചു നടത്തിക്കൊണ്ടിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്താൻപോകുന്നു എന്നായിരുന്നു പറഞ്ഞത്. അത് പിന്നീട് വലിയ വിവാദങ്ങളിലേക്ക് നയിക്കുകയുണ്ടായി. ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുകയാണ് ഇടവേളബാബു. പുതിയ ടീമിനെ പ്രഖ്യാപിച്ച പത്രസമ്മേളനത്തിലാണ് നടൻ ഇതിനു മറുപടി നൽകിയത്.

ഇടവേള ബാബുവി​ന്റെ വാക്കുൾ…

ആ സമയത്തു ഒരു കമ്മ്യൂണിക്കേഷൻ ഗാപ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. അന്നൊരു കോൺട്രാക്ട് ഉണ്ടായിരുന്നു, എന്നാൽ ആ കോൺട്രാക്ട് കഴിഞ്ഞപ്പോൾ അത് പുതുക്കിയില്ല എന്നായിരുന്നു ഉടമകളുടെ ഭാഗത്തുനിന്നുള്ള ന്യായീകരണം. അമ്മയെന്ന സംഘടനയുമായി കൃത്യമായ സംസാരമില്ലാതെ എടുത്തുചാടിയപ്പോൾ ഒരുപാട് തെറ്റിദ്ധധാരണകൾ വന്നു. അതിൽ വ്യക്തത വരുത്തേണ്ട ചുമതല എനിക്കുള്ളതിനാൽ ഞാനത് ചെയ്തിരുന്നു. ചില വീടുകളിലൊക്കെ അടിയുണ്ടാകുമ്പോൾ അച്ഛനും അമ്മയും മകളുമൊക്കെ അടിച്ചു പിരിഞ്ഞുപോകും പിന്നെ അച്ഛന് അമ്മയും വിളിക്കുമ്പോൾ എല്ലാവരും ഒത്തുകൂടും ആ അവസ്ഥയായി കണക്കാക്കിയാൽ മതി.നമ്മളെന്തൊക്കെ പറഞ്ഞാലും ഒന്നാണ്.

നമുക്ക് വേണമെങ്കിൽ മാറി നിൽക്കാമായിരുന്നു. എന്നാൽ ഇത്തവണ തീം ഇറങ്ങിയില്ലെങ്കിൽ എന്നെന്നേക്കുമായി കേരള സ്‌ട്രൈക്കേഴ്‌സ് പുറത്തുപോകും. അതുകൊണ്ട് ടീം ഇറക്കാതിരിക്കാൻ പറ്റില്ല. അന്ന് ചിലപ്പോൾ കൃത്യമായ ആലോചന ഇല്ലാത്തതുകൊണ്ടായിരിക്കാം അങ്ങനൊക്കെ പ്രശ്നങ്ങൾ വന്നത്. പിന്നെ അന്നത്തെ പ്രായമല്ലലോ നമ്മുക്കെല്ലാം ഇപ്പോൾ. ഒരു വയസൊക്കെ കൂടിയില്ല, അതുകൊണ്ടു നമ്മുക്കും കുറച്ചു ഇരുത്തമൊക്കെ വന്നു എന്ന് വിചാരിച്ചാൽ മതിയെന്നാണ് ഇടവേള ബാബു പറഞ്ഞത്.

കൂടാതെ തുടക്കത്തിൽ ഉള്ളപോലെയല്ല ഇപ്പോൾ ഈ പ്രസ്ഥാനം ഒരുപാട് വളർന്നെന്നും അദ്ദേഹം പറയുകയുണ്ടായി. തുടക്കകാലത്തു പ്രിയദർശൻ ഇടവേള ബാബുവിനോട് ചോദിച്ചിരുന്നു ഇത്രവലിയ സ്റ്റെഡിയത്തിൽ കുറഞ്ഞത് 5000 ആളുകളെങ്കിലും കയറുമോ എന്ന് എന്നാൽ. ഇന്ത്യ പാക്കിസ്ഥാൻ അതെ സ്റ്റേഡിയത്തിൽ ഉണ്ടാക്കിയ ചരിത്രം 75,000 -നും 90,000 -നും ഉള്ളിലുള്ള കാണികളെ ആയിരുന്നു എന്നും എന്നാൽ ആദ്യ ഷോയിൽ തന്നെ 1,25,000 -ൽ അധികം ആളുകളെ കേറ്റാൻ കഴിഞ്ഞ ചരിത്രം ഉണ്ടാക്കിയെടുക്കാൻ തനിക്ക് സാധിച്ചു , കൂടാതെ 10 വര്ഷം മുന്നേ ലഭിച്ച മണ്ണിനെ ഈയൊരു രൂപത്തിലാക്കി എടുക്കാനും കഴിഞ്ഞു എന്നതാണ് . മറ്റു പ്രശ്‌നങ്ങൾക്കെല്ലാം അപ്പുറം കൊച്ചി സ്റ്റേഡിയം നഷ്ടപ്പെട്ടപ്പോളാണ് കേരളത്തിൽ സി സി എൽ പ്രാധാന്യം കുറഞ്ഞതെന്നും സ്റ്റേഡിയം തിരിച്ചു കിട്ടിയാൽ സി സി എൽ പഴയ പ്രതാപത്തിലേക്ക് ആക്കാൻ തനിക്ക് കഴിയും എന്നും കൂടി ഇടവേള ബാബു അഭിപ്രായപ്പെട്ടു.

CCL 2023: Kerala Strikers to begin Celebrity Cricket League campaign vs Telugu Warriors, Kunchacko Boban to lead side - Check Full squad

കഴിഞ്ഞ തവണത്തെ അസ്വാരസ്യങ്ങളിലൊക്കെ മാറ്റി വച്ച് ഇത്തവണ ചാക്കോച്ചൻ (കുഞ്ചാക്കോ ബോബൻ ) കളിയ്ക്കാൻ വരുമോ എന്ന ചോദ്യത്തിന് , ചാക്കോച്ചന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വന്നാലും കളിയ്ക്കാൻ പറ്റില്ലെന്നും അതുകൊണ്ട് വെറുതെ സ്റ്റേഡിയത്തിനു പുറത്തു വന്ന് നിന്ന് ഇളിഭ്യനാവാൻ താല്പര്യം ഇല്ല അതുകൊണ്ട് വരില്ല എന്ന് അറിയിച്ചു എന്നുമാണ് . ഏറ്റവും കൂടുതൽ ഇപ്പോൾ സിനിമകൾ നടക്കുന്നത് മലയാള ഇൻഡസ്ട്രയിൽ ആണെന്നും അതുകൊണ്ട് തന്നെ താരങ്ങൾക്കു സമയ പരിധിയുണ്ടെന്നും ഒരു സിനിമ ചിത്രീകരണത്തിന് പോലും സി സി എൽ കാരണം മുടക്കം വരരുതെന്ന ആഗ്രഹത്തെ വച്ച് പുലർത്തുന്നു എന്നുമൊക്കെ ഇടവേള ബാബു വെളിപ്പെടുത്തുന്നു .

CCL 2023 Kunchacko Boban Leads Kerala Strikers in New Celebrity Cricket League Unni Mukundan Includes in Squad | CCL 2023 : അടിമുടി മാറ്റവുമായി സിസിഎല്ലും കേരള സ്ട്രൈക്കേഴ്സും; കുഞ്ചാക്കോ ...

സിസിഎൽ പത്താം വർഷത്തിലേക്കു കടക്കുകയാണ്. സിസിഎലിന്റെ പത്താമത്തെ സീസൺ ഇക്കഴിഞ്ഞ ദിവസമാണ് ദുബായിൽ വെച്ച് ലോഞ്ച് ചെയ്തത്. അതേസമയം കൊച്ചിയിൽ വെച്ച് സിസിഎലിലേക്കുള്ള കേരള സ്ട്രൈക്കേഴ്സിന്റെ പുതിയ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. സിനിമ മേഖലയിലെ മിക്ക താരങ്ങളും പരിപാടിയിൽ പകെടുക്കാൻ എത്തിയിരുന്നു, ടീമിന്റെ ഉടമ നടൻ രാജ്‌കുമാർ സേതുപതി, ക്യാപ്റ്റൻ ഇന്ദ്രജിത്ത്, വൈസ് ക്യാപ്റ്റൻ ബിനീഷ് കോടിയേരി, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. കൂടാതെ ടീമംഗങ്ങളും ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനെത്തുടർന്ന് പരിപാടിയിൽ എത്തിച്ചേരാൻ മോഹൻലാലിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രതിനിധിയായി അദ്ദേഹത്തിന്റെ സുഹൃത്ത് സമീർ ഹംസ പരിപാടിയിൽ എത്തിച്ചേർന്നിരുന്നു. ലാലേട്ടന്റെ എല്ലാവിധ ആശംസകളും ടീമംഗങ്ങൾക്കായി നേർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here