ഞാൻ ആണാണോ പെണ്ണാണോ എന്ന് അവർക്കെന്തിന് അറിയണം ?: തുറന്ന് പറഞ്ഞ് മുഹമ്മദ് ജാസില്‍

0
261

ഞാന്‍ ആണാണോ പെണ്ണാണോ എന്ന് മറ്റുള്ളവര്‍ എന്തിന് അറിയണണമെന്ന് മുഹമ്മദ് ജാസില്‍.മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സോഷ്യല്‍മീഡിയയില്‍ എത്തിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് സുപരിചിതനാണ് മുഹമ്മദ് ജാസില്‍. എല്ലാവരും വിളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നതും ജാസില്‍ ജാസി എന്ന പേരിലാണ്. മലപ്പുറം കുറ്റിപ്പുറമാണ് സ്വദേശം. ടിക്ടോക് കാലംതൊട്ടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. നിരവധി വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുവെ മേക്കപ്പ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ജാസിലിന് അതുകൊണ്ട് തന്നെ വലിയ രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടി വരാറുണ്ട്. നടപ്പിലും പെരുമാറ്റത്തിലും സ്ത്രൈണതയുണ്ടെന്ന് പറഞ്ഞാണ് സോഷ്യല്‍മീഡിയ വഴി ജാസിലിന് ഏറെയും സൈബര്‍ ആക്രമണങ്ങള്‍ ലഭിക്കുന്നത്.

മുഹമ്മദ് ജാസിലിന്റെ വാക്കുകള്‍…

ചിലര്‍ പറയും ഞാന്‍ അഭിനയിക്കുകയാണെന്ന് എത്രകാലം എനിക്ക് അഭിനയിക്കാന്‍ കഴിയും. നിങ്ങള്‍ പെണ്ണുങ്ങളെപ്പോലെ അഭിനയിക്കുകയല്ലേ,, നിങ്ങള്‍ ആണ്‍കുട്ടികളുടെ കൂടെ നടന്നാല്‍ പോരെ. ജിമ്മില്‍ പോയ്ക്കൂടേ, ക്രിക്കറ്റ് കളിച്ചുകൂടെ, ഫുടബോള്‍ കളിച്ചൂകൂടെ ഇതൊക്കെ ഞാന്‍ ചെയ്ത വ്യക്തിയാണ്.

എറണാകുളത്ത് കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പോയ വ്യക്തിയാണ് ഞാന്‍. ചിലര്‍ ഓര്‍ക്കുന്നത് നമ്മള്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന് എത്രകാലം അഭിനയിച്ചു കൊണ്ടിരിക്കും. ഒരുകാലത്ത് സ്വന്തം സ്വഭാവം പുറത്ത് വരില്ലേ? ഇതൊരിക്കലും അഭിനയമല്ല, നമ്മള്‍ ആരോടും കുറ്റവും കുറവും പറയുന്നില്ല.

നമ്മള്‍ നമ്മളായിട്ട് തന്നെ ജീവിക്കുന്നു. ഇപ്പോഴും ആള്‍ക്കാരുടെ പ്രശ്‌നം ഞാന്‍ ഏത് ജെന്‍ഡറാണെന്ന് അറിയണം. അതൊ മറ്റു പലതുമാണോ? ഇപ്പോഴും ആള്‍ക്കാര്‍ക്ക് അത് അറിയാനുള്ള ത്വരയുണ്ട്. എന്തിനാണ് ഇത് അറിയുന്നത്. എന്തിനാണ് ഞാന്‍ ഐഡന്റിന്റി തുറന്ന് പറയേണ്ടത്.

എന്റെ ഐഡന്റിന്റിയില്‍ ഞാന്‍ ജീവിച്ചു പോകുന്നയാളാണ്. എന്റെ വ്യക്തിപരമായ അവയവങ്ങള്‍ ഞാന്‍ എന്തിന് കാണിച്ചുകൊടുക്കണം തെളിയിക്കാനായിട്ട്. എപ്പോഴും ഞാന്‍ എന്റെ സ്വത്വത്തില്‍ ജീവിക്കാനായിട്ട് ആഗ്രഹിക്കുന്ന വ്യക്തിയാണ്. ജന്മം കൊണ്ടാണ് പുരുഷനാണ്. പക്ഷേ ഞാനിപ്പോള്‍ മനുഷ്യനായിട്ട് ജീവിക്കാനായിട്ട് ആഗ്രഹിക്കുന്നു വ്യക്തിയാണ്. ആണ്‍ പെണ്‍ എന്ന വലയത്തില്‍ കുടുക്കിയിടുന്നത് എന്തിനാണ്.

മനുഷ്യനായിട്ട് എന്നെ കാണാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ മനുഷ്യനായിട്ട് എന്നെ കണ്ടിട്ട് പെരുമാറുക. ഞാന്‍ എന്റെ ഐഡന്റ്വിന്റി വെളിപ്പെടുത്തേണ്ട സമയത്ത് ഞാന്‍ വെളിപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here