കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ ടീസർ റിലീസ് ചെയ്‌തു

0
38

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. പിരീഡ് ആക്ഷൻ ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൻവി റാം, നയനി സരിക എന്നിവരാണ് നായികമാർ. രാധ എന്നാണ് തൻവിയുടെ കഥാപാത്രത്തിൻ്റെ പേര്.

 

കിരൺ അവതരിപ്പിക്കുന്ന നായക കഥാപാത്രം ആരാണ്, എന്താണ് അയാളുടെ ലക്ഷ്യം എന്നതിനെ കുറിച്ചുള്ള ആകാംഷ സമ്മാനിക്കുന്ന ടീസറിൽ, കഥ നടക്കുന്ന ഗ്രാമീണ പശ്‌ചാത്തലവും അവിടെ നടക്കുന്ന ദുരുഹമായ സംഭവവികാസങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ആക്ഷനും സസ്‌പെൻസും നിറഞ്ഞ ടീസറിന്റെ അവസാനം, വേട്ടയാടുന്ന ഒരു ചെന്നായയെന്നാണ് നായക കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിലെ “ക മാസ്സ് ജതാര” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു. നായകനായ കിരൺ അബ്ബാവരത്തിന്റെ ചടുലമായ നൃത്തമുൾപ്പെടുന്ന ഒരു ആഘോഷ ഗാനമായിരുന്നു അത്. ആവേശകരമായ താളത്തിൽ ചിട്ടപ്പെടുത്തിയ ഗാനത്തിൽ നായികമാരായ തൻവി റാം, നയനി സരിക എന്നിവരും ചുവടു വെച്ചിട്ടുണ്ട്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. ‘ക’ യുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയത് ശ്ലോക എന്റർടൈന്മെന്റ്സ്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here