“കിസ് കിസ് കിസ്സിക്” ട്രൈലെർ പുറത്ത്; മൈത്രി മൂവി മേക്കേഴ്‌സ് മാർച്ച് 21 ന് പ്രദർശനത്തിനെത്തിക്കുന്നു

0
58

“കിസ് കിസ് കിസ്സിക്” ട്രൈലെർ പുറത്ത്; മൈത്രി മൂവി മേക്കേഴ്‌സ് മാർച്ച് 21 ന് പ്രദർശനത്തിനെത്തിക്കുന്നു

പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്ന റൊമാന്റിക് കോമഡി എന്റർടെയ്നറായ ‘കിസ് കിസ് കിസ്സിക്’-ന്റെ ട്രൈലെർ പുറത്ത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ഹിന്ദി പതിപ്പിനൊപ്പം ചിത്രം 2025 മാർച്ച് 21 ന് റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സ് ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലേക്ക് എത്തിക്കുന്നു. “പിന്റു കി പപ്പി” എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. പ്രണയം, കോമഡി, ആക്ഷൻ എന്നിവ നിറഞ്ഞ ഒരു സമ്പൂർണ്ണ എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിധി ആചാര്യ (വി2എസ് പ്രൊഡക്ഷൻ) നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശിവ് ഹരേ ആണ്.

 

പിന്റു എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഉല്ലാസകരവും ഹൃദയസ്പർശിയുമായ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകൾക്കൊപ്പം വികാരങ്ങളുടെയും ചിരിയുടെയും ആവേശകരമായ ആശ്ചര്യങ്ങളുടെയും ഒരു റോളർകോസ്റ്റർ റൈഡ് ആയിരിക്കും ഈ ചിത്രം. പിന്റുവിന്റെ ജീവിതത്തിലേക്ക് ഒരു യുവതി എത്തുന്നതോടെയാണ് ചിത്രം ആവേശകരമാകുന്നത്.

 

വിജയ് റാസ്, മുരളി ശർമ, സുനിൽ പാൽ, അലി അസ്ഗർ, അജയ് ജാദവ്, പൂജ ബാനർജി, അദിതി സൻവാൾ, റിയ എസ്. സോണി, ഉർവശി ചൌഹാൻ, പ്യുമോരി മേത്ത ദാസ്, മുക്തേശ്വർ ഓജ, ഗണേഷ് ആചാര്യ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഒരുമിച്ച് കൊണ്ട് വന്നതിൽ ആവേശം പ്രകടിപ്പിച്ച നിർമ്മാതാവ് വിധി ആചാര്യ, ഈ ചിത്രത്തിൽ തങ്ങൾ അവിശ്വസനീയമാംവിധം അഭിമാനിക്കുന്നു എന്നും തങ്ങൾ സൃഷ്ടിച്ച മാന്ത്രികത പ്രേക്ഷകർ കൂടി അനുഭവിക്കാനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും കൂട്ടിച്ചേർത്തു. പിആർഒ- ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here