ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഡബ്ബിംഗ് ആരംഭിച്ചു; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്

0
107

ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഡബ്ബിംഗ് ആരംഭിച്ചു; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം “കത്തനാർ” ഡബ്ബിംഗ് ആരംഭിച്ച് നടൻ ജയസൂര്യ. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. ‘സ്ക്രീനുകളിലേക്ക് ഉടൻ’ എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം ജയസൂര്യ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.

 

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കത്തനാർ. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്നര വർഷം നീണ്ട കത്തനാറിൻ്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. വെർച്വൽ പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, മലയാളത്തിൽ നിന്ന്
സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാ​ഗങ്ങളിലായി എത്തുന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗം 2025ൽ റിലീസ് ചെയ്യും.

വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പിആർഒ – ശബരി, വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here