രാം ചരൺ – ബുചി ബാബു സന ചിത്രത്തിൽ ശിവരാജ് കുമാർ

0
107

രാം ചരൺ – ബുചി ബാബു സന ചിത്രത്തിൽ ശിവരാജ് കുമാർ

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടിയുള്ള ശിവരാജ് കുമാറിൻ്റെ ലുക്ക് ടെസ്റ്റ് പൂർത്തിയായി. അദ്ദേഹത്തിൻ്റെ ലുക്ക് ടെസ്റ്റിൻ്റെ വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രാം ചരണിൻ്റെ പതിനാറാം ചിത്രമാണ്. ആർസി 16 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ബുചി ബാബു സന. 2024 നവംബറിൽ മൈസൂരിൽ നടന്ന ആദ്യ ഷെഡ്യൂളിലൂടെയാണ് ഈ ചിത്രം ആരംഭിച്ചത്. അടുത്തിടെ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂളും പൂർത്തിയായിരുന്നു. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

 

ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, പിആർഒ – ശബരി

LEAVE A REPLY

Please enter your comment!
Please enter your name here