എന്റെ വീടിന്റെ പാല്കാച്ചല്‍ വെളിയനാടിന്റെ ഉത്സവമായിരുന്നുവെന്ന് നടന്‍ പ്രമോദ് വെളിയനാട്. മൂവി വേള്‍ഡ് മീഡിയ നടത്തിയ സിനിമയല്ല ജീവിതം എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പുറത്തുപറഞ്ഞത്.
പ്രമോദ് വെളിയനാടിന്റെ വാക്കുകള്‍….
”എന്റെ വീടിന്റെ പാല്കാച്ചല്‍ വെളിയനാടിന്റെ ഉത്സവമായിരുന്നു. 25 വര്‍ഷത്തിന് മുമ്പ് കൊല്ലം ജികെ പിള്ള സാറിന്റെ കൂടെ നാടകം അഭിനയിക്കുകയായിരുന്നു. രണ്ടാമത്തെ നാടകം എന്റെ നാട്ടിലെ സ്‌കൂളിന്റെ ഗ്രൗണ്ടിലായിരുന്നു. അന്ന് എനിക്ക് വീടില്ലായിരുന്നു. വീട്ടിലേക്ക് കയറുമ്പോള്‍ തല ഇടിയ്ക്കുമായിരുന്നു. വീട്ടിലെത്തിയാല്‍ ഇരിക്കാന്‍ നല്ലൊരു കസേരയില്ല. അത് ഞാന്‍ കൂട്ടുകാരോട് പറഞ്ഞു. സാറിനോട് പറയേണ്ട എന്റെ വീട് ഇവിടെയടുത്താണെന്ന്. കാരണം തൊട്ടടുത്തുള്ള നല്ലവീട്ടില്‍ കൊണ്ട് വരാമല്ലോ എന്ന് ഉദ്ദേശിച്ചു. പിന്നെ എനിക്ക് തോന്നീ ഞാന്‍ പറഞ്ഞതല്ലാത്തവര്‍ അദ്ദേഹത്തോട് പറഞ്ഞാലോയെന്ന്. അങ്ങനെ സാറിനോട് തന്നെ ഞാന്‍ നേരിട്ട് പറഞ്ഞു. വൈകുന്നേരമായപ്പോള്‍ ഞാന്‍ സാറിനോട് റഞ്ഞു വീട് അടുത്താണ് അങ്ങോട്ട് പോകാമെന്ന്. അപ്പോള്‍ സാര്‍പറഞ്ഞു അതിനെന്താ അങ്ങോട്ട് പോകാമല്ലോയെന്ന്. സാര്‍ പോകുന്ന വഴിയില്‍ അടയ്ക്കാമരത്തിന്റെ പാലമാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ എന്നാല്‍ വേണ്ട വീട്ടിലുള്ളവര് നാടകം കാണാന്‍ വരില്ലേയെന്ന് ചോദിച്ചു. എന്നാല്‍ പോകണ്ടയെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അന്നൊക്കെ ആ കാര്യങ്ങളൊക്കെ പറയുമ്പോള്‍ എന്റെ കണ്ണില്‍ നിന്ന് വരുന്നത് ചോരയാണ്. എന്റെ വീടിന്റെയടുത്ത് അദ്ദേഹത്തെ പോലൊരു മഹാനടന്‍ വന്നിട്ട് വീട്ടില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലല്ലോ/്വ്‌റ് വിഷമമുണ്ടായി. എന്റെ വീടിന്റെ പാല് കാച്ചലിന് 19 നടന്‍മാരാണ് വന്നത്. ഇതൊക്കെ ഞാന്‍ പറയേണ്ടേ?”
‘ഞാന്‍ ആദ്യമായി നാടകത്തില്‍ അഭിനയിക്കാന്‍ പോവുകയായിരുന്നു. ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, തൊണ്ണൂറ്റിയൊന്‍പത് ആണെന്ന് തോന്നുന്നു. അന്ന് അച്ഛന് അമ്മയും എന്നോട് പറഞ്ഞു ആരോടും പറയണ്ട നാടകത്തിനു പോവുകയാണ് എന്ന്. കാരണം നാടകത്തിന് എടുത്തില്ലെങ്കിലോ എന്ന ഭയമായിരുന്നു. പക്ഷെ എല്ലാം സെറ്റായിരുന്നു, റിഹേഴ്സല്‍ ഒക്കെ കഴിഞ്ഞതാണ്. അന്ന് പുതയ്ക്കാന്‍ നല്ലൊരു തുണി പോലും ഇല്ലായിരുന്നു. ആ പരിസരത്തൊന്നും കറണ്ടും ഇല്ലായിരുന്നു. മണ്ണെണ്ണ വിളക്കൊക്കെ ആണ് അന്ന് കത്തിക്കുക.
അങ്ങനെ നാടക സ്ഥലത്തു ചെന്നു, മുതലാളിയുടെ വീട്ടിലാണ്. അവിടെ മൂന്ന് കട്ടിലും ഒരു സെറ്റിയും ഒക്കെയുണ്ടായിരുന്നു. അതിലൊക്കെ വലിയ വലിയ നടന്‍മാര്‍ കിടക്കുകയാണ്. ഞാന്‍ നിലത്താണ് കിടന്നത്. അന്ന് രാത്രിയായപ്പോള്‍ ഫാന്‍ ഇട്ടു. എനിക്കങ്ങോട്ട് തണുക്കാന്‍ തുടങ്ങി, തണുത്തിട്ട് കിടക്കാന്‍ പറ്റാതായി. നമ്മള്‍ക്ക് ഈ ഫാനിന് ചുവട്ടിലൊന്നും കിടന്നു ശീലമില്ലല്ലോ. പാള വിശറിയൊക്കെയാണല്ലോ നമ്മള്‍ക്കുള്ളത്. അങ്ങനെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ഞാന്‍. മുണ്ട് ഊരി പുതച്ചാലോ എന്നുവരെ ഞാന്‍ ആലോചിച്ചു. അങ്ങനെ ഊരിയാല്‍ ബാക്കി ഉള്ളവരൊക്കെ എന്നെ കൊച്ചാക്കുമോ, ഇവനെന്താ ഇങ്ങനെ കിടക്കുന്നത് എന്നൊക്കെ അവര്‍ ചിന്തിക്കില്ലെ എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി.
ഒരു ദാരിദ്ര്യത്തിന്റെ കൂട്ടത്തിലേക്കു നമ്മളെ പെടുത്തുമോ എന്ന് ഞാന്‍ വിചാരിച്ചു, അതായിരുന്നു സത്യമെങ്കിലും. അങ്ങനെ ഞാന്‍ കുറെ നേരം കണ്ണടച്ചിരുന്നു. കുറച്ചുകഴിഞ്ഞു നാലര ഒക്കെ ആയപ്പോ ആരോ ലൈറ്റ് ഇട്ടു, ബാത്‌റൂമില്‍ പോകാനായിട്ട്. അപ്പോള്‍ നോക്കിയപ്പോളാണ് കണ്ടത്, ഞാനൊഴികെ ബാക്കിയെല്ലാവരും മുണ്ടൂരി പുതച്ചു കിടക്കുകയാണ്. അതാണ് ഞാന്‍ പറയുന്നത് അന്നൊക്കെ അങ്ങനെയുള്ള പല തോന്നലുകളാണ്, ഇന്നാണെങ്കില്‍ അതിനൊന്നുമൊരു കുഴപ്പവും ഇല്ല.”
അതേസമയം,വന്‍ താരനിരയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. നടന്മാരായ ടൊവിനോ തോമസ്, റോഷന്‍ മാത്യു, സംവിധായകന്‍ ആഷിഖ് അബു എന്നിവരാണ് ഗൃഹപ്രവേശനത്തിന് എത്തിയത്. താരങ്ങള്‍ക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. ചെണ്ടമേളത്തിന്റെ അടമ്പടിയോടെയാണ് താരങ്ങളെ വീട്ടിലേക്ക് കൊണ്ടുവന്നത്. താരങ്ങളെ കാണാന്‍ നാട്ടുകാര്‍ വഴികളില്‍ കാത്തു നില്‍ക്കുന്നതും വിഡിയോയിലുണ്ട് വീടിന്റെ പേര് പേരില്‍ പ്രമോദ് ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ടൊവിനോ ആയിരുന്നു. കള പുര എന്നാണ് വീടിന് പേരിട്ടിരുന്നത്. ഇതുകണ്ട് ടൊവിനോ സന്തോഷം കൊണ്ട് ആര്‍പ്പുവിളിക്കുകയായിരുന്നു.
‘കള’യാണ് എനിക്കീ ‘പുര’ നല്‍കിയത്, എന്നായിരുന്നു പേരിനെക്കുറിച്ച് പ്രമോദ് പറഞ്ഞത്. പ്രമോദിനെ നിര്‍ത്തി വീടിന്റെ നെയിം പ്ലേറ്റിന്റെ ചിത്രവും ടൊവിനോ പകര്‍ത്തി. നാടകത്തില്‍ ശ്രദ്ധേയനായ പ്രമോദ് സിനിമയുടെ പേരെടുക്കുന്നത് കളയിലെ മണിയാശാന്‍ എന്ന കഥാപാത്രത്തിലൂടെയാണ്. ഗൃഹപ്രവേശനത്തിനു വിളിച്ചപ്പോള്‍ ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് ടൊവീനോ പറഞ്ഞു. ആരാധകരോട് സംവദിച്ചും അവര്‍ക്കൊപ്പം ഫോട്ടോ എടുത്തുമാണ് താരങ്ങള്‍ മടങ്ങിയത്.
ആഷിഖ് അബു, ടൊവീനോ തോമസ്, റോഷന്‍ മാത്യു എന്നിവര്‍ ഒന്നിക്കുന്ന നീലവെളിച്ചം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ പ്രമോദ് ഉണ്ട്. ഭാര്‍ഗവിനിലയത്തില്‍ അടൂര്‍ ഭാസി അവതരിപ്പിച്ച കഥാപാത്രമാണ് നീലവെളിച്ചത്തില്‍ പ്രമോദ് അവതരിപ്പിക്കുന്നത്.