‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി ; സന്തോഷം പങ്കുവെച്ച് താരങ്ങൾ

0
343

സ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി 2018 ചിത്രം തെരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവെച്ച് താരങ്ങൾ.സോഷ്യൽ മീഡിയയിലൂടെയാണ്‌ താരങ്ങൾ സന്തോഷം പങ്കുവച്ചത്.സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ആസിഫ് അലി,കുഞ്ചാക്കോ ബോബൻ,അജു വർഗീസ്,തൻവി റാം,വൃദ്ധി വിശാൽ,ഇന്ദ്രജിത് തുടങ്ങി ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

 

View this post on Instagram

 

A post shared by Asif Ali (@asifali)

കന്നഡ ചലച്ചിത്ര സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് നോമിനേഷൻ പ്രഖ്യാപിച്ചത്. മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആണ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷനിലേയ്ക്കാണ് ചിത്രം എത്തിയത്. കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ബോര്‍ഡുകളും ഷോകളുമാണ് ചിത്രത്തിനുള്ളത്. ഒറ്റ ദിവസം കൊണ്ട് തന്നെ വാമൊഴിയായി മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.

 

View this post on Instagram

 

A post shared by Thanvi Ram (@tanviram)

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

ടോവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. 200 കോടിയിലധികമായിരുന്നു ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചുള്ള ഒരു വിജയമായിരുന്നു അത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് ടെലിവിഷനിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മിച്ചത്. എന്തായാലും മലയാളസിനിമാമേഖലയ്ക്ക് അഭിമാനനിമിഷം തന്നെയാണ് കൈവന്നിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here