അറുപത്തി ഒമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

0
174

റുപത്തി ഒമ്പതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് നടക്കും.ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് 1.30 മുതൽ ആരംഭിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.National Film Award will be given by the Presidentമികച്ച നടനായി അല്ലു അർജുനും (പുഷ്പ) മികച്ച നടിയായി ആലിയ ഭട്ട് ( ഗംഗുഭായ് കത്യാവാടി), കൃതി സ്നോൺ(മിമി) എന്നിവർക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഹോം എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശവും മികച്ച ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോമും ,നായാട്ട്’ എന്ന ചിത്രം സംവിധാനം ചെയ്ത ഷാഹി കബീറിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചത്

ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം നൽകുക. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്.നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതിചിത്രമായി ‘ആവാസ വ്യൂഹം’ പുരസ്‌കാരത്തിനർഹമായി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി അവാർഡ് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ‘മേപ്പടിയാൻ’ ആണ് ലഭിച്ചത്. മികച്ച തമിഴ് സിനിമ ആയി ആർ മാധവന്റെ ‘റോക്കറ്റ്‌റി’ ദേശീയപുരസ്‌കാരം നേടി.
69th National Film Awards 2023 Winners List (PDF)ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ 

പ്രത്യേക ജ്യൂറി പുരസ്കാരം (തമിഴ്) : കടൈസി വ്യവസായി: ശ്രി നല്ലന്ദി ,

പ്രത്യേക ജ്യൂറി പുരസ്കാരം (മലയാളം) ഹോം: ഇന്ദ്രൻസ്)

മികച്ച തിരക്കഥ : ഷാഹി കബീർ (നായാട്ട്)

മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി

മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ

മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

മികച്ച സംഗീതം: പുഷ്പ

മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി

∙ മികച്ച മിഷിങ് സിനിമ– ബൂംബ റൈഡ്

∙മികച്ച ആസാമീസ് സിനിമ– ആനുർ

∙ മികച്ച ബംഗാളി സിനിമ– കാൽകോക്കോ

∙മികച്ച ഹിന്ദി സിനിമ– സർദാർ ഉദം

∙ മികച്ച ഗുജറാത്തി സിനിമ– ലാസ്റ്റ് ഫിലിം ഷോ

∙ മികച്ച കന്നട സിനിമ– 777 ചാർളി

∙ മികച്ച തമിഴ് സിനിമ– കഡൗസി വിവസായി

∙ മികച്ച തെലുങ്ക് സിനിമ– ഉപ്പേന

∙ മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ– ‌

∙ മികച്ച നൃത്തസംവിധാനം– ആർആർആർ

∙ മികച്ച സ്പെഷൽ എഫക്ട്സ്– ആർആർആർ

∙ മികച്ച സംഗീതസംവിധാനം– ദേവി ശ്രീ പ്രസാദ് (പുഷ്പ)

∙ മികച്ച പശ്ചാത്തല സംഗീതം– എം.എം..കീരവാണി

∙ കോസ്റ്റ്യൂം ഡിസൈനർ– വീര കപൂർ ഈ

∙മികച്ച ഗാനരചയിതാവ്– ചന്ദ്രബോസ്

നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ 

മികച്ച പരിസ്ഥിതി ചിത്രം (മലയാളം): മൂന്നാം വളവ്

മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)

മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ

മികച്ച സംഗീതം: ഇഷാൻ ദേവച്ച

മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ

മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)

മികച്ച സംവിധാനം: ബാകുൽ മാത്യാനി

മികച്ച ചിത്രം: ചാന്ദ് സാൻസേ

മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്

മികച്ച ഗായകൻ – കാല ഭൈരവ

മികച്ച ഗായിക – ശ്രേയ ഘോഷാൽ

LEAVE A REPLY

Please enter your comment!
Please enter your name here