നിരഞ്ജ് മണിയൻപിള്ള രാജു, എ. വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ.വി.എ പ്രൊഡക്ഷൻസിൻറെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമ്മിച്ച് നവാഗതനായ സന്ദീപ് സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നർ ആണ് ‘അച്ഛനൊരു വാഴ വെച്ചു’. ഓഗസ്റ്റ് 26 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പേരുപോലെത്തന്നെ ഒരു അച്ഛൻ മകൻ ബന്ധം ആയിരുന്നു ചിത്രത്തിലുടനീളം കാണാൻ സാധിക്കുന്നത്.

നേരത്തെ, സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മാപ്പാക്കെന്റപ്പാ ഞങ്ങള് പിള്ളേരാ എന്ന എഴുത്തോടെയാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എൻറർടൈൻമെൻറാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. ചിത്രത്തിലെ ഹോളി ഹോളി ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിറമഴയെന്ന് തുടങ്ങുന്ന ഗാനം സിത്താര കൃഷ്ണകുമാറാണ് ആലപിച്ചത്. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിബാല്‍ ആണ്. കെ ജയകുമാറാണ് പാട്ടിനായി വരികള്‍ എഴുതിയിരിക്കുന്നത്.

ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ബൈജു എഴുപുന്ന, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ താരങ്ങളുമുണ്ട്. ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു. മനു ഗോപാൽ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതിയിരിക്കുന്നു. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.

എഡിറ്റര്‍ വി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍, കല ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് ദിവ്യ ജോബി, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി, വാര്‍ത്താ പ്രചരണം ഹെയിന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, സൗണ്ട് ഡിസൈന്‍ ജിതേന്ദ്രന്‍, കോറിയോഗ്രഫി പ്രസന്ന മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഹരീഷ് മോഹന്‍, അലീഷ, ഷാഫി റഹ്‌മാന്‍, പോസ്റ്റര്‍ ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍.

