സൂര്യ നായകനാകുന്ന ‘കങ്കുവ’ ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രമെന്ന് നടന്‍ ബാല. ത്രീഡിയില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണിതെന്നും ബാല പറഞ്ഞു. ബാലയുടെ സഹോദരനും സംവിധായകനുമായ സിരുത്തൈ ശിവയാണ് കങ്കുവ ഒരുക്കുന്നത്.’കങ്കുവ ടെക്‌നിക്കലി ഹൈ അഡ്വാന്‍സ്ഡ് സിനിമയാണ്. ഹോളിവുഡ് റേഞ്ചിലാണ് ചിത്രം എടുത്തിരിക്കുന്നത്. ഒരു വിശേഷം എന്തെന്നാല്‍ അതില്‍ ത്രീഡിയുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമാണ്. ത്രീഡിയില്‍ ഇത്രയും ഭാഷയില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് കങ്കുവ എന്നാണ് എനിക്ക് തോന്നുന്നത്. ഗംഭീര സിനിമയാണ്’, ബാല പറഞ്ഞു.
പത്ത് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. സൂര്യയുടെ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയായിരുന്നു ഗ്ലിംസിലുള്ളത്. കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് ചിത്രമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ‘ഓരോ മുറിവിനും ഓരോ കഥയുണ്ട്’ എന്ന ക്യാപ്ഷനോടെ വന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കി സംഭാഷണമെഴുതുന്നു. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024-ന്റെ തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
അതേസമയം, തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തുന്ന ‘കങ്കുവ’. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ പ്രതീക്ഷിക്കുന്നതിനപ്പുറം ഹിറ്റ് ചിത്രമായിരിക്കും എന്ന് സൂര്യ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. .
തായ്‌ലന്‍ഡിലെ വനത്തിലാണ് ‘കങ്കുവ’യുടെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 10 ഭാഷകളിലായി ത്രീഡിയിലാണ് ‘കങ്കുവ’ പ്രദര്‍ശനത്തിനെത്തുന്നത്. പിരീയോഡിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് സൂര്യയുടെ ‘കങ്കുവ’. ബോബി ഡിയോളാണ് ചിത്രത്തില്‍ പ്രതിനായകനായി വേഷമിടുന്നത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 42-ാമത്തെ ചിത്രമാണ് ‘കങ്കുവ’.
സൂര്യയുടെ പുതുമയുള്ള ഇതുവരെ കാണാത്ത വേഷമാകും കങ്കുവയിലുള്ളത് എന്നാണ് ഗ്ലിംപ്‌സില്‍ നിന്നും ആരാധകര്‍ക്ക് മനസിലാക്കാന്‍ സാധിച്ചത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. നേരത്തെ ആദി നാരായണയുടെ തിരക്കഥയ്ക്ക് മദന്‍ കര്‍ക്കിയാണ് സംഭാഷണം ഒരുക്കുന്നത്.
‘കങ്കുവ’യില്‍ സൂര്യ ഒന്നിലധികം റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത് . കഴിഞ്ഞ വര്‍ഷം ആണ് കങ്കുവ പ്രഖ്യാപിച്ച് കൊണ്ടുള്ള മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. 2024 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് 4-5 മാസങ്ങള്‍ക്ക് മുന്‍പ് നല്ല വരുമാനം ലഭിക്കുന്നതിന് വേണ്ടി ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ശിവ പദ്ധതിയിടുന്നത്. കോളിവുഡില്‍ നിന്നും പുറത്ത് എത്തുന്ന ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് കങ്കുവയെ കണക്കാക്കുന്നത്.