മലയാളസിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളായെത്തി മലയാളിപ്രേക്ഷകരെ വിസ്മയിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമർപ്പിച്ചിരിക്കുകയാണ് ദിലീപ്. ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ ഉമയാറ്റുകര പള്ളിയോടത്തിനാണ് സദ്യ വിളമ്പിയത്. ദക്ഷിണ സമർപ്പിച്ച ദിലീപ്, പള്ളിയോടത്തിൽ ആറന്മുളയിൽ എത്തി ക്ഷേത്രദർശനം നടത്തുകയും ചെയ്തു.
അതേസമയം, മൂന്നു വർഷങ്ങൾക്കു ശേഷം, ദിലീപ് നായകകഥാപാത്രമായി തീയേറ്ററിലെത്തിയ ചിത്രമായിരുന്നു ‘വോയിസ് ഓഫ് സത്യനാഥൻ’. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും കൂടാതെ ബാദുഷ സിനിമാസിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ തുടങ്ങിയവർ ഒന്നിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. റാഫി സംവിധാനം ചെയ്ത ചിത്രത്തിൽ വലിയ താരനിര തന്നെയാണ് അണിനിരന്നത്. തികച്ചും ഒരു കുടുംബ ചിത്രമായി ആണ് റാഫി ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. കൂടാതെ സമൂഹത്തിൽ നടക്കുന്ന ഒരുപാട് പ്രശ്നങ്ങളെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്.
അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റേതായി വരാനിരിക്കുന്ന ചിത്രം. ഈ സിനിമയിൽ തെന്നിന്ത്യൻ താരം തമന്ന നായികയായി എത്തുന്നുണ്ട്. ബാന്ദ്രയില്‍ പ്രതിനായകനായി മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദരാസിങ് ഖുറാനയും എത്തുന്നത് വലിയ വാർത്തയായിരുന്നു . ദരാസിങ് ഖുറാനയുടെ ആദ്യ മലയാള ചിത്രമാണ് ബാന്ദ്ര. അടുത്തിടെയാണ് അദ്ദേഹം തന്റെ ആദ്യ മലയാള ചിത്രമായ ബാന്ദ്രയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വളരെ മനോഹരമായ അനുഭവങ്ങളാണ് ഈ യുവനടന്‍ ഈ സിനിമയെക്കുറിച്ച് പങ്കുവെച്ചത്. പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദിലീപ് മാസ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്ത് ആണ്. തമിഴ് നടന്‍ ശരത് കുമാർ ചിത്രത്തിൽ ഒരു മികച്ച വേഷം ചെയ്യുന്നുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പം തമന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താൻ വന്നിരുന്നു. പ്രിയതാരത്തെ കാണാൻ നിരവധി ആരാധകരാണ് ഗുരുവായൂരിൽ എത്തിച്ചേർന്നത്. എന്തായാലും ഏറെ പ്രതീക്ഷയോടുകൂടിയാണ് ആരാധകർ ദിലീപ് ചിത്രത്തിനായി കാത്തിരിക്കുന്നത്.