വിവാദങ്ങൾക്കിടയിൽ പുതിയ പോസ്റ്റുമായി നടൻ ജയസൂര്യ

0
407

വിവാദങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടയിൽ പോസ്റ്റുമായി നടൻ ജയസൂര്യ.നടന്റെ നാല്പത്തിയഞ്ചാം പിറന്നാൾ ആയിരുന്നു ഇന്നലെ.ഇതിനോടനുബന്ധിച്ച് ആശംസകൾ അറിയിച്ചിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നടൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

”ഫോൺ കോളുകൾക്കും മധുര സന്ദേശങ്ങൾക്കും ജന്മദിന സ്നേഹത്തിന്റെ കുത്തൊഴുക്കിനും ഹൃദയം നിറഞ്ഞ നന്ദി! എന്റെ ഹൃദയം അഭിനന്ദനത്താൽ നിറഞ്ഞിരിക്കുന്നു. സിനിമ എന്ന കലയിലൂടെ കൂടുതൽ സ്നേഹവും മാന്ത്രികതയും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ യാത്രയുടെ ഭാഗമായതിന് നന്ദി ”എന്ന് പറഞ്ഞുകൊണ്ടാണ് നടൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് .കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള നടൻ ജയസൂര്യയുടെ പ്രസംഗം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇതിനോടകം നേരിടുന്നത്.കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് ജയസൂര്യ പ്രസംഗത്തിനിടെ ഉയർത്തിയ പ്രധാന വാദം. ഇതിനെതിരെ വിമർശനവുമായി മന്ത്രിമാർ ഉൾപ്പെടെ നിരവധിയാളുകൾ രംഗത്ത് എത്തിയിരുന്നു.വിമർശനങ്ങൾ ഉയരുമ്പോഴും ഈ വിഷയത്തിൽ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് തുടർ പ്രതികരണങ്ങൾ നടത്താത്തതെന്നാണ് വിവരങ്ങൾ.അതെ സമയം പുതിയ പോസ്റ്റ് പങ്കുവച്ച സ്ഥിതിക്ക് നടൻ വിവാദ പ്രസംഗത്തിൽ അഭിപ്രായം പറയുമെന്ന് തന്നെയാണ് കരുതുന്നത്.മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു താരത്തിന്റെ വിമര്‍ശനം.എന്നാൽ ഈ വിഷയത്തിൽ മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ് രം​ഗത്തെത്തിയിരുന്നു. കർഷകർക്ക് നെല്ല് സംഭരണത്തിന്റെ വില ലഭിച്ചില്ലെന്ന നടൻ ജയസൂര്യയുടെ പ്രസ്താവന മുൻകൂട്ടി തീരുമാനിച്ച് ചെയ്തതുപോലെ ആയിരുന്നുവെന്നാണ് മന്ത്രി പി പ്രസാദ് പറഞ്ഞത്.നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് അവസാനിപപിച്ചതാണെന്നും അസത്യങ്ങളെ നിറം നൽകി അവതരിപ്പിക്കുകയാണെന്നും ബാങ്കുകളുടെ കെടു കാര്യസ്ഥത കാരണമാണ് വില കൊടുക്കാൻ ചെറുതായി വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ നട​ന്റെ സുഹൃത്തായ കൃഷ്ണപ്രസാദിന് മാസങ്ങളായി സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ടില്ലെന്ന ജയസൂര്യയുടെ വാദം തെറ്റാണെന്നും മന്ത്രി പറയുന്നു.നടനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിലും രംഗത്ത് എത്തിയിരുന്നു.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട നടന്റെ പരാമർശങ്ങൾ വസ്തുതകൾ കൃത്യമായി മനസ്സിലാക്കാതെയാണെന്നാണ് മന്ത്രി പറഞ്ഞത്.

പരാമർശത്തിനുപിന്നാലെ നടൻ ഹരീഷ് പേരടിയും രംഗത്ത് എത്തിയിരുന്നു. പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാൾ തന്നെ ആകർഷിച്ചത് മുഖ്യധാര മലയാള സിനിമാനടൻമാർ പൊതു വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയതാണെന്നും പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാൽ മാത്രമാണ് ജനം കാണുകയുള്ളൂ എന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here