പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നില്‍ വച്ചാണ് അപകടം സംഭവിച്ചത്.
കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യുവിന്റെ കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം കര്‍ഷകരുടെ പ്രശ്നങ്ങളില്‍ മന്ത്രിമാരെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ച ജയസൂര്യയ്ക്ക് പിന്തുണയുമായി ജോയ് മാത്യു രംഗത്ത് എത്തിയിരുന്നു. മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കി തൊഴുതു നില്‍ക്കുന്ന കലാ-സാഹിത്യകാന്മാരാണ് എല്ലായിടത്തുമുള്ളതെന്നും ഇപ്പോഴും രാജവാഴ്ചയാണ് നടക്കുന്നതെന്നും തമ്പ്രാനെ മുതുകു കുനിച്ച് വണങ്ങിയാലെ എന്തെങ്കിലും കിട്ടു എന്ന് ചിന്തിക്കുന്നവര്‍ക്കും ഇടയിലാണ് ജയസൂര്യ ജനകീയ വിചാരണ നടത്തിയതെന്നും ഇതോടെ ജയസൂര്യ പേര് പോലെ തന്നെ ‘ജയിച്ച സൂര്യമായി’ മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നടൻ, നാടകകൃത്ത്, നാടക സംവിധായകൻ, എഡിറ്റർ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് ജോയ് മാത്യു. അമ്മ അറിയാൻ എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമാമേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. കോഴിക്കോട് നഗരത്തിൽ രണ്ട് പകലും ഒരു രാത്രിയും കൊണ്ട് സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെ ചിത്രീകരിക്കുന്ന ഷട്ടർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സംവിധാനരംഗത്തേക്ക് കടന്നു വന്നത് .കേരളത്തിലെ പതിനേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള സിൽവർ ക്രോ ഫെസന്റ് അവാർഡ് ഈ ചിത്രം നേടിയിരുന്നു.ഒട്ടുമിക്കപ്പോഴും സമൂഹത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രതികരിച്ച് നടൻ രംഗത്ത് എത്താറുണ്ട്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിവാദത്തിലും നടന്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ രക്ഷിക്കാനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന ആരോപണത്തില്‍ സംവിധായകന്‍ ലിജീഷ് നിലപാട് വ്യക്തമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
അല്ലെങ്കില്‍ സംവിധായകന്‍ വിനയന്റെ ആരോപണം സത്യമാണെന്ന് ജനം കരുതുമെന്നും നടന്‍ പറഞ്ഞിരുന്നു .
updating……