”രാഷ്ട്രീയ പാർട്ടി ഏറ്റെടുത്ത് വിജയിപ്പിച്ച സിനിമ” ; സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി നടൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

0
192

സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.റിലീസായ ആദ്യ ദിവസം മുതൽ തന്നെ ടിനു പാപ്പച്ചൻ ചിത്രം ചാവേർ സിനിമക്കെതിരെ വ്യാപകമായ രീതിയിൽ ഡിഗ്രെഡിങ് നടന്നിരുന്നു.രാഷ്ട്രീയ പാർട്ടിയെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു സിനിമ എന്ന രീതിയിൽ വരെ പ്രചാരണങ്ങൾ സിനിമക്കെതിരെ നടന്നിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഒരു രാഷ്ട്രീയ പാർട്ടി ഏറ്റെടുത്ത് വിജയിപ്പിച്ച സിനിമയാണ് ചാവേർ എന്ന് നടൻ പോസ്റ്റിൽ പറയുന്നു.”Defeated the degradraing and running successfully (പരിഭാഷ :ഒരു രാഷ്ട്രീയ പാർട്ടി ഏറ്റെടുത്ത് വിജയിപ്പിച്ച സിനിമ) അത് ഏത് പാർട്ടിയാണെന്ന് കമന്റ് ബോക്സിൽ നോക്കി കണ്ടുപിടിക്കുന്നവർക്ക് സമ്മാനം ” എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ചാവേറിന്റെ തിരക്കഥ തയ്യാറാക്കിയ ജോയ് മാത്യുവിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. രാഷ്ട്രീയപരമായുള്ള വിമർശനങ്ങളാണ് പ്രധാനമായും ചിത്രത്തെ വിമർശനവിധേയമാക്കിയത്.ഇടതുപക്ഷത്തെ പല കാര്യങ്ങളിലും വിമർശിക്കുന്ന ജോയ് മാത്യു സിനിമയിലും ഇടതുപക്ഷത്തെ ലക്ഷ്യം വെച്ചുവെന്നും വ്യക്തിപരമായ ദേഷ്യത്തെ സിനിമയിലൂടെ കാണിച്ചുവെന്നുമാണ് ഒരു വിഭാഗം പറഞ്ഞിരുന്നത്.എന്നാൽ ഇക്കാര്യത്തിൽ സിനിമ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയെയും വിമർശിക്കുന്നില്ലെന്നാണ് അണിയറപ്രവർത്തകർ നൽകിയ വിശദീകരണം.എന്തായാലും നടന്റെ പുതിയ പോസ്റ്റ് വീണ്ടും വിമർശന വിധേയമായിരിക്കുകയാണ്. ചിത്രത്തിന് ഹൈപ്പ് ലഭിച്ചുവെന്ന് വരുത്തി തീർക്കുവാനാണ് പോസ്റ്റിലൂടെ ശ്രമിക്കുന്നതെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.Chaaver (2023) - Movie | Reviews, Cast & Release Date - BookMyShowകുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച്‌ കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്.

ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേർ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകർക്ക് മനസിലായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here