മെമ്പറായി ആദ്യ ജനറൽ ബോഡി യോഗം,തുടക്കം അതിമധുരം,സന്തോഷത്തിൽ കെയു മനോജ്

0
70

താരസംഘടന അമ്മയുടെ യോഗത്തിൽ ആദ്യമായാണ് നടൻ മനോജ് കെയു പങ്കെടുത്തത്.അംഗത്വം ലഭിച്ചതിനു ശേഷമുള്ള നടന്റെ ആദ്യ ജനറൽ ബോഡിയോഗം ഇത്തവണ അതിമധുരമുള്ളതായിരുന്നു.മീറ്റിംഗിനിടെ നടന്ന ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം തേടിയെത്തിയതും മനോജിനെയായിരുന്നു.

”മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ “അമ്മ” യിൽ അംഗത്വം ലഭിച്ച് ആദ്യ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചത് സന്തോഷം. അതിലുപരി മൈജി ഏർപ്പെടുത്തിയ Luck draw യുടെ ഒന്നാം സമ്മാനമായ ലാപ്ടോപ്പ് വേദിയിലെയും ,സദസ്സിലെയും പ്രഗത്ഭരായ നടീനടന്മാരുടെ സാന്നിദ്ധ്യത്തിൽ പ്രിയപ്പെട്ട ലാൽ സാറിൽ നിന്നും സ്വീകരിക്കാൻ സാധിച്ചതും അതിലേറെ സന്തോഷം എന്നായിരുന്നു നടൻ പറഞ്ഞത്.”

കഴിഞ്ഞ ജനറൽ ബോഡി യോഗം മുതലാണ് അമ്മയിൽ ലക്കി ഡ്രോ ആരംഭിച്ചത്. 2023ൽ നടത്തിയ നറുക്കെടുപ്പ് മത്സരത്തിൽ മണിക്കുട്ടനായിരുന്നു സമ്മാനം ലഭിച്ചത്.സ്മാർട് ടിവിയാണ് മണിക്കുട്ടന് അന്ന് സമ്മാനമായി ലഭിച്ചത്.

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.അമ്മയിലേക്ക് നാല് വനിത മെമ്പർമാരായിരുന്നു വിജയിക്കേണ്ടത് എന്നാൽ കുക്കു പരമേശ്വരനും മഞ്ഞുപിള്ളയും പരാജയപ്പെട്ടത്തോടെ മൂന്ന് വനിതാ പ്രതിഥികളാണ് വിജയിച്ചത് ഇനി ഒരു വനിതാ പ്രതിനിധിയെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ നോമിനെറ്റ് ചെയ്യും അധികാരം ജനറൽ ബോഡി നൽകിയിട്ടുണ്ട്. അതിനാലാണ് പതിനാറ് പേരുടെ പ്രഖ്യാപനം നടത്തിയത്.

ഒപ്പം അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഔദ്യോഗികമായി വിരമിച്ചു.ഇരുപത്തിയൊമ്പത് വർഷത്തോളം അമ്മയെ നയിചാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്നും വിരമിച്ചത്.നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്.സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here