താരസംഘടന അമ്മയെക്കുറിച്ച് വാചാലനായി നടൻ മണിയൻപിള്ള രാജു.1994 ൽ നടൻ സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് സംഘടന ആരംഭിക്കുന്നതെന്നും ‘അമ്മ എന്ന പേര് നൽകിയത് നടൻ മുരളിയാണെന്നും നടൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.അമ്മയുടെ മുപ്പതാമത് ജനറൽ ബോഡി യോഗത്തിലാണ് നടൻ ‘അമ്മ സംഘടനയുടെ ആരംഭത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമൊക്കെ വാചാലനായത്.
നടന്റെ വാക്കുകൾ……….
”1994 ൽ സുരേഷ് ഗോപി എന്റെയടുത്ത് വന്ന് പറഞ്ഞു.ബാക്കി എല്ലാവര്ക്കും സംഘടനകൾ ആയിട്ടുണ്ട്.നമുക്ക് മാത്രം ഒരു സംഘടനാ ആയിട്ടില്ല.നമുക്കും ഒരെണ്ണം ഉണ്ടാക്കണം.രാജുച്ചേട്ടൻ അതിന് മുൻകൈ എടുക്കണം എന്ന് പറഞ്ഞ് 25000 രൂപയും നൽകി.പതിനായിരം രൂപ ഞാനും ഗണേഷ്‌കുമാറും ഇടുന്നു.ശേഷം ഞങ്ങൾ തിരുവനന്തപുരത്ത് പഞ്ചായത്തത്‍ ഹാളിൽ എല്ലാവരും കൂടി ചേർന്നു.മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടെ അന്ന് എൺപത്തിയഞ്ച് ആളുകൾ വന്നു.അങ്ങനെയാണ് ‘അമ്മ ആരംഭിക്കുന്നത്. ‘അമ്മ തുടങ്ങിയപ്പോൾ ആദ്യത്തെ അംഗത്വം സുരേഷ് ഗോപിക്കും രണ്ടാം സ്ഥാനം ഗണേഷ് കുമാറിനും മൂന്നാം സ്ഥാനം എനിക്കും ആയിരുന്നു.
ആരംഭിച്ചപ്പോൾ തന്നെ എല്ലാവരും ചേർന്ന് ഒരു ഷോ നടത്തണമെന്ന് തീരുമാനിച്ചു.അങ്ങനെ ഗാന്ധിമതി ബാലൻ ഈ ഷോ ഏറ്റെടുത്ത് നടത്തുന്നത്. തിരുവനന്തപുരം.എറണാംകുളം,കോഴിക്കോട് മൂന്നിടങ്ങളിലും ഷോ നടത്തി അത് വൻ വിജയമായി.അതിലൂടെയാണ് അമ്മക്ക് ആദ്യത്തെ ഫണ്ട് ലഭിക്കുന്നത്.ശേഷം ഞാൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു. ഇത്തവണ മത്സരിക്കാത്തതുകൊണ്ട് ഭൂരിഭാഗവും ചോദിച്ചിരുന്നു എന്തുകൊണ്ടാണ് മത്സരിക്കാത്തതെന്ന്.അതിന്റെ ആവശ്യമില്ല.നമ്മൾ എന്നും സംഘടനക്കൊപ്പമുണ്ട്. തുടക്കത്തിൽ 110 പേരായിരുന്നു ഇപ്പോൾ 505 അംഗങ്ങളുണ്ട്.ഒരുപാട് പദ്ധതികൾ ചെയ്യുന്നുണ്ട്.സംഘടനയുടെ ഏറ്റവും വലിയ വിജയം മൂന്ന് വർഷത്തോളമായി പ്രസിഡന്റ് മോഹൻലാൽ ആണെന്നതാണ്. ആറ് കോടിയോളമുണ്ടെങ്കിലേ അമ്മക്ക് മുൻപോട്ട് പോകാൻ സാധിക്കുകയുള്ളു. അമ്മ എന്ന പേരിടുന്നത് അന്തരിച്ച നടൻ മുരളിയാണ്.”അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്. 2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.