പ്രിയപ്പെട്ട മധുസാറിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

0
167

ലയാള സിനിമയിലെ പേരുകേട്ട നടൻ മധുവിന് നവതി ആശംസകൾ നേർന്ന് മോഹൻലാൽ.”നവതിയുടെ നിറവിൽ നിൽക്കുന്ന എൻ്റെ പ്രിയപ്പെട്ട മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്നത്.

മലയാള സിനിമയ്ക്ക് ഒട്ടനവധി കലാമൂല്യമുള്ള സിനിമകൾ സമ്മാനിച്ച നടനാണ് മധു.സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടൻ അഭിനയ രംഗത്തേക്ക് വരുന്നത് അധ്യാപന ജോലി ഉപേക്ഷിച്ചായിരുന്നു.വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത്‌ സജീവമായിരുന്നു മധു, പിന്നീട്‌ കലാപ്രവർത്തനങ്ങൾക്ക്‌ മാറ്റിവെച്ച് ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. ശേഷം അദ്ധ്യാപകനായി ജോലി ചെയ്തു. എന്നാൽ അധികം വൈകാതെന്നെ ജോലി രാജിവച്ച് നാഷണൽ സ്‍കൂൾ ഓഫ് ഡ്രാമയിൽ അഭിനയം പഠിക്കാൻ പോയി. 1959ൽ നാഷണൽ സ്‍കൂൾ ഒഫ് ഡ്രാമയിലെ ആദ്യ ബാച്ചിലുള്ള ഏക മലയാളിയാണ് മധു. പിന്നീട് പഠനം പൂർത്തിയാക്കിയശേഷം സിനിമാ രംഗത്ത്‌ സജീവമായി.മലയാള സിനിമയിലൂടെ ആയിരുന്നില്ല മധുവിന്റെ സിനിമ അരങ്ങേറ്റം. ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ആയിരുന്നു മധു സിനിമയിലെത്തിയത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു എന്ന് ആദ്യമായി വിളിച്ചത്. മധു ആദ്യമായി അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ.പിഷാരടി സംവിധാനം ചെയ്‍ത നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയായിരുന്നു. ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായക കഥാപാത്രത്തിനൊപ്പം നിൽക്കുന്ന പ്രകടനം മധു കാഴ്ചവെച്ചിരുന്നു. നടൻ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന കഥാപാത്രമായിരുന്നു അന്ന് മധു എന്ന പുതിയ നടൻ അഭിനയിച്ച് മികച്ച അഭിപ്രായം നേടിയത്. എക്കാലവും ശ്രദ്ധനേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു അത്.പ്രിയപ്പെട്ട ലാലിനെ കണ്ടയുടൻ ചോദിച്ചത് ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന ആ  കാര്യത്തെക്കുറിച്ച്; മോഹൻലാൽ മടങ്ങിയത് മധുവിന് ഒരു ഉറപ്പ് നൽകിയ ...മലയാള സിനിമയ്ക്ക് ഒട്ടനവധി കലാമൂല്യമുള്ള സിനിമകൾ സമ്മാനിച്ച നടനാണ് മധു.സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടൻ അഭിനയ രംഗത്തേക്ക് വരുന്നത് അധ്യാപന ജോലി ഉപേക്ഷിച്ചായിരുന്നു.

1933 ൽ സെപ്‍തംബർ 23നാണ് മലയാളത്തിന്റെ മഹാ നടൻ മധു ജനിച്ചത്. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ആയിരുന്നു മധുവിന്റെ ജനനം. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളാണ് മധു ചെയ്തുവെച്ചിട്ടുള്ളത്. മലയാള സിനിമയ്ക്ക് ഒരു മുതകൽകൂട്ട് എന്ന് പറയാൻ കഴിയുന്ന പ്രതിഭയായാണ് മധു മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചിരുന്നത്. ആദ്യ സിനിമയിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചുരുക്കം ചില മലയാള സിനിമാ നടന്മാരിലൊരാളാണ് മധു

LEAVE A REPLY

Please enter your comment!
Please enter your name here