നടൻ സിദ്ദിഖിന്റെ മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു

0
270

നടൻ സിദ്ദിഖിന്റെ മകൻ റഷീൻ സിദ്ദിഖ് അന്തരിച്ചു.ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് എറണാംകുളം പടമുകൾ ജുമാമസ്ജിദിൽ നടക്കും.സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് റഷീൻ.

സാപ്പി എന്ന് വിളിപ്പേരുള്ള റഷീനെ ഇളയമകൻ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹ സമയത്താണ് പൊതുജനം കാണുന്നത്.നടന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നത്.ഭിന്നശേഷിക്കാരനായത് കാരണം ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് മകനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ധിഖ് പുറത്ത് വിടാതിരുന്നത്.മകന്റെ വിവാഹശേഷമാണ് മകനുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിലും മറ്റും നടൻ പങ്കുവെച്ചിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here