‘ഡാൻസ് പാർട്ടി’യുടെ സെറ്റിൽ ശ്രീനാഥ് ഭാസിയുടെ പിറന്നാളാഘോഷം…വീഡിയോ കാണാം

0
1208

ടന്‍ ശ്രീനാഥ് ഭാസി 35-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. രാവിലെ മുതലേ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. ഇപ്പോഴിതാ സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാന്‍സ് പാര്‍ട്ടിയുടെ ലൊക്കേഷനില്‍ വെച്ച് ശ്രീനാഥ് ഭാസിയുടെ ജന്മദിനം ആഘോഷിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സിനിമയുടെ അണിയറപ്രവര്‍ത്തകരോടൊപ്പം കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, പിറന്നാളിന് മുന്നോടിയായി ബ്രേക്ക് ഫാസ്റ്റ് എന്ന ഒരു റാപ്പ് വീഡിയോ ഗാനവും താരം പുറത്തിറക്കിയിരുന്നു. 16 മണിക്കൂറില്‍ പന്ത്രണ്ടായിരം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണന്‍ ശ്രീനാഥ് ഭാസി , ഷൈന്‍ ടോം, ജൂഡ് ആന്റണി എന്നിവര്‍ ഒന്നിക്കുന്ന സിനിമ, ശ്രീനാഥ് ഭാസിയുടെ വിലക്കിനു ശേഷം തുടങ്ങുന്ന സിനിമ , എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഉള്ള ഡാന്‍സ് പാര്‍ട്ടി മൂവി ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസീസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍, ലെന, ഷാജി നവോദയ, മെക്കാര്‍ട്ടിന്‍, ഫുക്രു തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

മെയ് രണ്ടിന് കൊച്ചിയിലെ വടുതലസെന്റ് ആന്റണീസ്’ ചര്‍ച്ച് പാരിഷ് ഹാളില്‍ വെച്ച് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രത്തില്‍ ശ്രീനാഥ് ഭാസി ജോയിന്‍ ചെയ്ത സമയത്തെ ലൊക്കേഷന്‍ സ്റ്റില്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.പ്രൊഡ്യൂസര്‍ അസോസിയേഷന്റെ നിസ്സഹകരണ വിവാദങ്ങള്‍ക്ക് ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമ എന്നതാണ് ഈ സ്റ്റില്‍സിനെ ചര്‍ച്ചാവിഷയമാക്കിയത്. ഫുക്രു, ജൂഡ് ആന്റണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗ മാര്‍ട്ടിന്‍, ശ്രദ്ധ ഗോകുല്‍, ജോളി ചിറയത്ത്, പ്രീതി, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ബിനു തൃക്കാക്കര, ഫൈസല്‍, ഷിനില്‍ , ഗോപാല്‍ജി, ജാനകി ദേവി, അമാര, സിജി, സുശീല്‍, ബിന്ദു, നസീര്‍ഖാന്‍, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായര്‍, എല്‍ദോ സുമേഷ്, ഡോക്ടര്‍ ശശികാന്ത്, വര്‍ഗീസ് എന്നിവരാണ് മറ്റു താരങ്ങള്‍.

തിരക്കഥ-സോഹന്‍ സീനുലാല്‍, ഛായാഗ്രഹണം-ബിനു കുര്യന്‍, സംഗീത സംവിധാനം- ബിജിപാല്‍, എഡിറ്റിങ് -വി സാജന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ സുനില്‍ ജോസ്, ലിറിക്‌സ് സന്തോഷ് വര്‍മ്മ, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഷഫീക്ക്, പ്രൊജക്റ്റ് ഡിസൈനര്‍- മധു തമ്മനം, സതീഷ് കൊല്ലം, കൊ ഡയറക്ടര്‍ പ്രകാശ് കെ മധു, മേക്ക് അപ് റോണക്‌സ് സേവ്യര്‍, കോസ്റ്റും അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ സുനില്‍ പി എസ്, സ്റ്റില്‍സ് നിദാദ് കെ എന്‍, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍, മീഡിയ മാനേജ്‌മെന്റ് & മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

2022 യുട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ചു എന്ന പരാതിയില്‍ 2022 സെപ്തംബര്‍ 26ന് ശ്രീനാഥ് ഭാസിയെ കേരള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപമര്യാദയായി പെരുമാറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പോലീസായിരുന്നു ശ്രീനാഥിന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

2023- നിര്‍മാതാക്കള്‍ക്ക് നിരന്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന എന്ന ആരോപണത്തെ തുടര്‍ന്ന് ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്രീനാഥ് ഭാസി ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാറില്‍ ഒപ്പിടുന്നുണ്ടെന്നും, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറില്‍ ഒപ്പിടാന്‍ താരം വിസമ്മതിക്കുകയാണെന്നും തുടങ്ങി നിരവധി ആരോപണങ്ങളായിരുന്നു ശ്രീനാഥ് ഭാസിക്കെതിരെ ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here