‘അമ്മ’ സംഘടനയിലെ ഓരോ അംഗങ്ങളുടെയും പൾസ് അദ്ദേഹത്തിന് അറിയാം ; വിനീത് കുമാർ

0
60

ടവേള ബാബുവിന് ‘അമ്മ’ സംഘടനയിലെ ഓരോ അംഗങ്ങളുടെയും പൾസ് അറിയാമെന്ന് നടൻ വിനീത് കുമാർ.ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള അദ്ദേഹത്തിൻറെ രാജിവെക്കൽ ദുഃഖകരമാണെന്നും അമ്മയിലുള്ള ഓരോ അംഗങ്ങളുടെയും വീടുകളിൽ നടക്കുന്ന സംഭവങ്ങൾ വരെ അദ്ദേഹത്തിന് അറിയാമെന്നും നടൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

നടന്റെ വാക്കുകൾ……..

”ബാബുച്ചേട്ടന്റെ വിടവ് വലുതാണ്.ഓരോ അംഗങ്ങളുടെയും പൾസ് അറിഞ്ഞാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.അമ്മയിലുള്ള ഓരോ അംഗങ്ങളുടെയും വീടുകളിൽ നടക്കുന്ന സംഭവങ്ങൾ വരെ അദ്ദേഹത്തിന് അറിയാം.അത്രയും ഇടപെഴകിയിരുന്നു.ഭാരവാഹിത്വത്തിൽ നിന്നും രാജിവെക്കുന്നത് അദ്ദേഹത്തിൻറെ മാത്രം വ്യകതിസ്വാതന്ത്ര്യമാണ്.ഒരാൾ പോയാൽ പകരം മറ്റൊരാൾ വരുമല്ലോ..എന്നിരുന്നാലും വിഷമമുണ്ട്. എന്നും നടൻ പറഞ്ഞു.

ഒപ്പം അമ്മയുടെ ഇലക്ഷനെക്കുറിച്ചും നടൻ സംസാരിക്കുകയുണ്ടായി. കുടുംബത്തിനുള്ളിൽ നടക്കുന്ന ഇലക്ഷനാണ്.ഞങ്ങൾ തമ്മിൽ മത്സരമില്ല.മത്സരിച്ച എല്ലാവരും നമുക്ക് ഇഷ്ടമുള്ള നേതൃത്വത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്.ആര് മത്സരിക്കുമ്പോഴും ജയിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കാറുള്ളത്.ഇലക്ഷനിൽ മത്സരിക്കണമെന്ന് ഇതുവരെ തോന്നിയിട്ടില്ല.”

അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു വിരമിച്ചത് അംഗങ്ങൾക്ക് ഏറെ ദുഃഖകരമായ ഒന്നായിരുന്നു.ഇരുപത്തിയൊമ്പത് വർഷത്തോളം അമ്മയെ നയിചാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്നും വിരമിച്ചത്.നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്.സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here