2024-27 ലെ അമ്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെല്ലാവരും ആവേശത്തിലാണ്. തെസ്‌നിഖാനും റോണിയും സുരാജു തമ്മിലുള്ള സൗഹൃദസംഭാഷണം വളരെ രസകരമായ നിമിഷത്തിലൂടെയാണ് കടന്നുപോയത്. റോണിയെക്കുറിച്ച് തെസ്‌നിഖാന്‍ പറഞ്ഞത് റോണിയെ ഒരു കാര്യം ഏല്‍പ്പിച്ചാല്‍ കൃത്യമായി ചെയ്യുമെന്നുറപ്പാണെന്നാണ്.സുരാജ് വിളിച്ചാലും ഇല്ലെങ്കിലും വോട്ട് ചെയ്യുമെന്നുറപ്പാണെന്ന് തെസ്‌നിഖാനും, വേറെ ഒന്നും തന്നില്ലെങ്കില്‍ വോട്ടെങ്കിലും തരുമെന്നും തെസ്‌നിഖാന്റെ ഉറപ്പ്.
അതിനിടയില്‍ ടിനി ടോമിന്റെ കൂടെ ഗിന്നസ് പക്രു വരുകയും ഈ വോട്ടിന് ഡബിള്‍ പവറുള്ള വോട്ടാണെന്ന് ഗിന്നസ് പക്രു തമാശരൂപേണ പറയുകയും ചെയ്തു. ഇവരൊടൊപ്പം കലാഭവന്‍ പ്രചോദും ഒപ്പം കൂടി. ബിജുക്കുട്ടന്‍ സുരാജിനും ടിനിടോമിനും വോട്ട് അഭ്യര്‍ത്ഥിച്ചത് വളരെ രസകരമാകുകയും ചെയ്തു. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിനായി ബിജുക്കുട്ടനായിരുന്നു കമന്റ് പറഞ്ഞതെന്ന് തമാശയായി ടിനി ടോമും പറഞ്ഞു. എല്ലാവരും ചേര്‍ന്ന സൗഹൃദ കൂട്ടായ്മയില്‍ വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും, ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നും എല്ലാവരും മനസില്‍ കണക്കൂകൂട്ടീയിട്ടുണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു.
തറവാട്ടിലേക്ക് വന്നൊരു ഫീലാണിപ്പോള്‍ തോന്നുന്നതെന്ന് ചെമ്പന്‍ വിനോദ്. പ്രാവിന്‍കൂട് ഷാപ്പ് എന്ന സിനിമയാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു. അതേസമയം, 202427 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.