‘രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുകയാണ് അവൾ ‘ ; സീരിയൽ നടി അപർണ നായരുടെ പോസ്റ്റിൽ ദുരൂഹത

0
288

ഴിഞ്ഞ ദിവസമാണ് സീരിയൽ നടി അപർണ നായരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കരമനയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്.ഈ അവസരത്തിൽ നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.ജീവിതത്തിൽ ഒറ്റപ്പെടലുകൾ അനുഭവിച്ചിരുന്നുവെന്ന് മനസിലാക്കും വിധത്തിലുള്ള പോസ്റ്റാണ് അവസാന നിമിഷം നടി സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തിരിക്കുന്നത്.

അപർണയുടെ വിഡിയോയിലെ വോയിസ്ഓവർ വാക്കുകൾ …

‘‘ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, ഒരുപാട് വാശിയുള്ളവകളാകാം, എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവളാകാം. എന്നാൽ ശരിക്കുമവൾ രാത്രിയുടെ നിശബ്ദതയിൽ മുഖമമർത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി, സ്വന്തമായി ആശ്വസിക്കുന്നവളാണ്…ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്ന് ഓർക്കുക. അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യങ്ങളാണ്.’’എന്ന് പറഞ്ഞ വോയ്സിനാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.മാനസികമായി നടി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്നാണ് ഈ പോസ്റ്റിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ നടിമാരിൽ ഒരാളായിരുന്നു അപർണ നായർ. രണ്ട് ദിവസം മുൻപായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം.ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണ് നടിയുടെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറയുന്നത്. നടിയുടെ മരണത്തിൽ അസ്വാഭാവികത ഉള്ളതുകൊണ്ട് തന്നെ പോലീസ് കേസെടുത്തിട്ടുണ്ട്.Actress Aparna Nair,ഈ ജീവിതം എങ്ങനെ എങ്കിലും ജീവിച്ചു തീർക്കണം; ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ആശ്വസിക്കുന്നവളാകാം, പക്ഷേ ഉള്ളിൽ ...അപർണ മരിക്കുന്ന സമയത്ത് അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അപർണ തൂങ്ങി നിൽക്കുന്നതായി ‘അമ്മ ബീന സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുൻപ് അപർണ അമ്മയ്ക്ക് മെസേജ് അയച്ചിരുന്നു. കൂടാതെ അമ്മയെ വീഡിയോ കോൾ ചെയ്ത് വിഷമങ്ങൾ അമ്മയോട് പറയുകയും ചെയ്തിരുന്നു. അമ്മയോട് താൻ പോകുകയാണെന്നായിരുന്നു അപർണ പറഞ്ഞിരുന്നത്.

‘മേഘതീർഥ’ത്തിലൂടെ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘കൽക്കി’, ‘അച്ചായൻസ്’, ‘മുദ്ദുഗൗ’ എന്നീ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം ‘ആത്മസഖി’, ‘ചന്ദനമഴ’, ‘ദേവസ്‍പർശം’, ‘മൈഥിലി വീണ്ടും വരുന്നു’ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി അപർണ മാറിയത്.Who Is Aparna Nair's Husband Sanjit? What Happened To Malayalam Actress Aparna Nair? - Condotel Educationഅപർണ നായരെക്കുറിച്ച് പറഞ്ഞുകൊണ്ട് സംവിധായകൻ അജിതൻ രംഗത്ത് എത്തിയിരുന്നു .നല്ല സ്വഭാവത്തോടെയും പക്വതയോടെയും എല്ലാവരോടും നന്നായി പെരുമാറുന്ന, നന്നായി അഭിനയിക്കുന്ന അഭിനേത്രിയായിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി തന്നോട് പറഞ്ഞിരുന്നെന്നും
അജിതൻ പറയുന്നു.അപർണ ആദ്യമായി നായികയായി അഭിനയിച്ച ‘നല്ല വിശേഷം’ എന്ന സിനിമയുടെ സംവിധായകനാണ് അജിതൻ.

LEAVE A REPLY

Please enter your comment!
Please enter your name here