സാന്ത്വനം രണ്ടാം ഭാഗം,കാണുന്നവർക്ക് ഇത് മാത്രമേ ചോദിക്കാനുള്ളു ;ചിപ്പി

0
187

ലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം സീരിയൽ. ചിപ്പി,ഗോപിക അനിൽ,രക്ഷ രാജ്,രാജീവ് പരമേശ്വരൻ,അച്ചു സുഗന്ത്,ഗിരീഷ് നമ്പ്യാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സീരിയൽ ഈയടുത്താണ് അവസാനിച്ചത്. താരസംഘടന അമ്മയുടെ മുപ്പതാമത് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയ നടി ചിപ്പി സീരിയലിനെക്കുറിച്ചും രണ്ടാം ഭാഗത്തിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

നടിയുടെ വാക്കുകൾ……….

”സാന്ത്വനം രണ്ടാം ഭാഗം ഞങ്ങളുടെ പ്രോജക്ട് അല്ല.മറ്റൊരു ടീമാണ് അത് ചെയ്യുന്നത്. സാന്ത്വനം എന്ന് പേരിട്ടതുകൊണ്ട് ഭൂരിഭാഗത്തിനും ഞങൾ ആണോ എന്നുള്ള സംശയം ഉണ്ട്.പുതിയ ടീമും പുതിയ കാസ്റ്റും ഒക്കെയാണ് വരാൻ പോകുന്നത്. സാന്ത്വനം സീരിയൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതിൽ അതിയായ സന്തോഷമുണ്ട്. ഒരു സീരിയലിന് ഇത്രയും പിന്തുണ ലഭിക്കുന്നു എന്നതും സന്തോഷകരമായ കാര്യമാണ്.”

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയല്‍. തമിഴ് സീരിയലായ പാണ്ഡിയന്‍ സ്റ്റോറിന്റെ മലയാളം റീമേക്ക് ആയ സാന്ത്വനം മലയാളത്തിലെത്തിയപ്പോള്‍ തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിപ്പി-രഞ്ജിത്ത് പ്രീയപ്പെട്ടവരായിരുന്നു.

അതേസമയം അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു. പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്. 2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here