നടി മീര നന്ദന്‍ വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. എന്‍ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ചടങ്ങിന്റെ ഫോട്ടോഗ്രഫി നിര്‍വ്വഹിച്ച ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിലേക്ക് എത്തിയ ഇരുവരുടെയും പരിചയത്തെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബൈയില്‍ എത്തുകയായിരുന്നു, ഫോട്ടോഗ്രാഫി കമ്പനിയുടെ പേജില്‍ പറയുന്നു.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ലാണ് സിനിമാ അരങ്ങേറ്റം നടത്തിയത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’ എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ സിനിമാലോകത്തേക്ക് എത്തുന്നത്. ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന്‍ ലാല്‍ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്.
View this post on Instagram
‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളില്‍ അഭിനയിച്ചു. ‘കറന്‍സി,’ ‘വാല്മീകി’, ‘പുതിയ മുഖം,’ ‘കേരളാ കഫേ,’ ‘പത്താം നിലയിലെ തീവണ്ടി’ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. വളരെ കുറച്ചു സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ മീരയ്ക്കു സാധിച്ചു.
2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി. റേഡിയോ ജോക്കിയായി തുടരവെയാണ് തമിഴില്‍ ‘ശാന്തമാരുത’നെന്ന സിനിമയില്‍ അഭിനയിച്ചത്. അടുത്തിടെ ‘എന്നാലും ന്റെളിയാ’ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിരുന്നു.
View this post on Instagram
ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ സിനിമാ ലോകത്തു നിന്നും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. മഞ്ജിമ മോഹന്‍, ശ്രിന്ദ, കനിഹ, അര്‍ച്ചന കവി, പ്രിയങ്ക നായര്‍, ചാന്ദിനി തുടങ്ങിയവര്‍ കമന്റിലൂടെ ആശംസ അറിയിച്ചിട്ടുണ്ട്. തന്നോട് വിവാഹത്തെക്കുറിച്ച് പലരും എപ്പോഴും ചോദിക്കാറുണ്ടെന്ന് നേരത്തെ മീര നന്ദന്‍ പറഞ്ഞിട്ടുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മീര പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. ‘കല്യാണം നടക്കേണ്ട സമയത്ത് നടക്കും എന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. വിവാഹം എന്നതില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആളുകള്‍ പറഞ്ഞത് കൊണ്ടോ കുടുംബക്കാര്‍ പറഞ്ഞത് കൊണ്ടോ ആരും അതിലേക്ക് എടുത്ത് ചാടരുത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഒറ്റയ്ക്ക് ജീവിച്ച് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്ത് വന്ന ആളാണ്. വിവാഹമെന്നത് നടക്കേണ്ട സമയത്ത് നമുക്ക് ശരിയായ വ്യക്തിയുമായി നടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” എന്നാണ് മുമ്പൊരിക്കല്‍ കല്യാണത്തെക്കുറിച്ച് മീര നന്ദന്‍ പറഞ്ഞിട്ടുള്ളത്. ആരെങ്കിലും പറഞ്ഞത് കൊണ്ട്, എങ്കില്‍ വിവാഹം കഴിച്ചേക്കാം എന്ന് കരുതി ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല എന്നും നേരത്തെ മീര നന്ദന്‍ വ്യക്തമാക്കിയിരുന്നു.
View this post on Instagram
എനിക്ക് എന്താണ് നല്ലതെന്ന് എനിക്ക് അറിയാം. ഞാന്‍ റെഡി ആണെന്ന് തോന്നുന്ന സമയത്ത് ഞാന്‍ വിവാഹം കഴിക്കുമെന്നതായിരുന്നു മീരയുടെ നിലപാട്. പറ്റിയ ആളെ കിട്ടട്ടെ അപ്പോള്‍ നോക്കാം എന്നും മീര പറഞ്ഞിരുന്നു. വിവാഹം എന്ന കോണ്‍സെപ്റ്റിനോട് ഞാന്‍ എതിരല്ല. ഞാന്‍ ഇത്രയും നാള്‍ ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ്. എന്നോട് വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് ഒരാള്‍ പറയുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നും താരം പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മീര തന്റെ ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ ബോള്‍ഡ് ചിത്രങ്ങളുടെ പേരില്‍ നിരന്തരം സദാചാര ആക്രമണവും മീര നന്ദന് നേരിടേണ്ടി വരാറുണ്ട്.