ബാബുവേട്ടന്‍ ചെയ്തുവെച്ച നിരവധി പ്രവര്‍ത്തനങ്ങളുണ്ടെന്ന് നടി പ്രസീത

0
76

ബാബുവേട്ടന്‍ പോകുന്നതില്‍ സങ്കടമുണ്ട്. അദ്ദേഹം ചെയ്തുവെച്ച നിരവധി പ്രവര്‍ത്തനങ്ങളുണ്ടെന്ന് നടി പ്രസീത. മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് നടി പ്രസീത ഇടവേള ബാബുവിനെക്കുറിച്ച് സംസാരിച്ചത്.

പ്രസീതയുടെ വാക്കുകള്‍…

ബാബുവേട്ടന്‍ പോകുന്നതിലാണ് സങ്കടം. അദ്ദേഹം ചെയ്തുവെച്ച കാര്യങ്ങളുണ്ട്. വളരെ ഭംഗിയായി അടുത്ത പാനലിലുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കട്ടെ. സംഘടനയുണ്ടല്ലോ നല്ല രീതിയില്‍ പ്രവര്‍ത്തിക്കട്ടെ. പുതിയ നേതൃത്വം മികച്ച ടീമാണ്. പുതിയ ആള്‍ക്കാര്‍ വരട്ടെ. എല്ലാവരുടെയും പ്രവര്‍ത്തിയറിയണം. എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതും ഏത് രീതിയാലാണ് പ്രവര്‍ത്തിക്കുന്നതുമെല്ലാം. അതുകൊണ്ട് മികച്ചൊരു കാര്യമാണ് പുതിയ പാനലിന് പ്രവര്‍ത്തിക്കാന്‍കഴിയട്ടെയ.പുതിയ പുതിയ പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.

2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here