അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു വിരമിക്കുമ്പോൾ അതിനുപകരം വരുന്നയാൾ അതിലും മികച്ചത് ചെയ്യുമെന്ന പ്രതീക്ഷയിലാണുള്ളതെന്ന് നടി ശരണ്യ മോഹൻ.ഓരോ ദിവസവും അദ്ദേഹം കാര്യങ്ങൾ കൃത്യമായി സംഘടനയിലെ അംഗങ്ങളെ അറിയിക്കുമെന്നും അവസാനനിമിഷം പോലും അക്കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും നടി പറഞ്ഞു.
ശരണ്യയുടെ വാക്കുകൾ………
”ബാബു ചേട്ടൻ വിരമിക്കുന്നതിൽ അതിയായ ദുഖമുണ്ട്.ഇന്ന് രാവിലെക്കൂടിയും അദ്ദേഹത്തിൻറെ മെസേജ് ഞങ്ങളുടെ ഗ്രൂപ്പിൽ വന്നിട്ടുണ്ടായിരുന്നു.യോഗത്തിൽ കൃത്യ സമയത്ത് പങ്കെടുക്കണം, എന്നൊക്കെ.രാജി വെക്കാൻ പോകുന്ന അവസാന നിമിഷത്തിൽ പോലും അദ്ദേഹം ഓരോ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ട്.അദ്ദേഹത്തിന് പകരം വരുന്ന ആൾ അതിനേക്കാൾ കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യണമെന്നാണ് ഞങളുടെ ആഗ്രഹം.അത്ര എളുപ്പമല്ല ഒരു സംഘടനയെ മുന്നോട്ട് കൊണ്ടുപോവുകയെന്നത്.”
നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്.മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഇടവേള ബാബു. സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
View this post on Instagram
‘അമ്മ’യിലെ പ്രവര്‍ത്തനങ്ങളെ ഒരു പാഷനായാണ് കാണുന്നത്. ജോലി ആയി കാണുകയാണെങ്കില്‍ മടുക്കുമെന്നും ജോലിയെടുക്കാന്‍ തയ്യാറായി വന്നതാണ്. കഴിഞ്ഞ 29 വര്‍ഷമായി ഈജോലി ചെയ്യുന്നു. ഏത് പാതിരായ്ക്ക് വിളിച്ചാലും ഞാന്‍ റെഡിയാണ്.എന്നാണ് അദ്ദേഹം പറയാറുള്ളത്.
1982 ല്‍ ഇടവേള എന്ന സിനിമയിലൂടെ അരങ്ങേറിയതിലൂടെയാണ് ഇടവേള ബാബു എന്ന പേര് ലഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. അമ്മയുടെ സെക്രട്ടറിയായി മാറിയതോടെ ഇടവേള ബാബു സിനിമയില്‍ അഭിനയിക്കുന്നത് കുറയുകയായിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ വെള്ളം ആണ് ഇടവേള ബാബു ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഡ്രൈവിംഗ് ലൈസന്‍സ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, തുടങ്ങിയ സിനിമകളിലാണ് ഒടുവിലായി അഭിനയിച്ചിട്ടുള്ളത്.