‘സിനിമ ഉപേക്ഷിക്കേണ്ടിവന്നത് ഇത്തരം അനുഭവങ്ങൾക്ക് പിന്നാലെ’ ; സുപർണ്ണ ആനന്ദ്

0
84

ലയാള സിനിമാമേഖലയിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് സിനിമ ഉപേക്ഷിക്കേണ്ടിവന്നതെന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ ആനന്ദ്.മലയാള സിനിമയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നു കൊടുക്കാനാകാത്തതുകൊണ്ടാണ് സിനിമ വിടേണ്ടി വന്നതെന്നും നടി പറഞ്ഞു. ഒപ്പം സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും നടി പറയുകയുണ്ടായി

നടിയുടെ വാക്കുകൾ………….

”കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ പണ്ട് മുതൽക്കേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു.എന്നാല്‍ കേസെടുത്തിട്ട് പോലും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷിന്‍റെ നടപടി സത്യത്തിൽ പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയുക തന്നെ വേണം. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്ക്കേണ്ടി വന്നതെന്നും സുപര്‍ണ്ണ തുറന്നടിച്ചു. എല്ലാവരെയും ഉള്‍ക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുന്‍പോട്ട് പോകാന്‍. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനടയാക്കട്ടെയെന്നും സുപര്‍ണ്ണ പറഞ്ഞു.”

വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന നടിയാണ് സുപര്‍ണ ആനന്ദ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം നിരവധി നടികൾ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് നടി ഇത്തരം വെളിപ്പെടുത്തൽ നടത്തിയത്.നാല് സിനിമകളിലൂടെ മലയാളി മനസിലേക്ക് ചേക്കേറിയ സുപര്‍ണ പെട്ടെന്നാണ് സിനിമയിൽ നിന്നും അപ്രത്യക്ഷമാകുന്നത്.വൈശാലിയും, ഞാന്‍ ഗന്ധര്‍വ്വനുമടക്കം സിനിമകള്‍ നല്‍കിയ താരപ്രഭയില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമ ഉപേക്ഷിച്ചത്.അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രമുഖ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ പതിനേഴംഗ ഭരണസമിതി രാജി വെച്ചിരുന്നു.രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി രൂപീകരിക്കുമെന്നാണ് സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന സിദ്ദിഖിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. സിദ്ദിഖ് ആണ് സംഘടനയില്‍ നിന്ന് ആദ്യം രാജിവച്ചത്. അതേസമയം മാധ്യമങ്ങളെ അഭിമുഖീകരിക്കാതെയും ആരോപണങ്ങളോട് പ്രതികരിക്കാതെയും നേതൃത്വം രാജി വച്ച് ഒഴിഞ്ഞതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here