കുറച്ച് കഴിയുമ്പോള്‍ ഇവരെയൊക്കെ ആളുകള്‍ ഒഴിവാക്കും:ദീപക് പരമ്പോല്‍

0
221

കുറച്ച് കഴിയുമ്പോള്‍ ഇവനെയൊക്കെ ആളുകള്‍ ഒഴിവാക്കുമെന്ന് ദീപക് പരമ്പോല്‍ . ഇമ്പം സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇങ്ങനെ പറഞ്ഞത്.

ദീപക്കിന്റെ വാക്കുകള്‍

ഏത് സിനിമയാണെങ്കിലും കാണാനുള്ള സ്‌പേസ് കൊടുക്കമമെന്നാണ് എനവിക്ക് തോന്നീയിട്ടുള്ളത്. ഒരു രണ്ട ദിവസം, അല്ലെങ്കില്‍ 3 ദിവസം. റിവ്യു ഇടുന്നതിന് ഒരു മര്യാദ. അശ്വന്ത് കോക്കിന്റെ റിവ്യു ഭയങ്കര മോശമായിട്ട് എനിക്ക് തോന്നീയിട്ടുണ്ട്. കോവീഡ് സമയത്ത് വൈറസുണ്ടായിട്ടുണ്ടല്ലോ ? അന്ന് കയറിവന്ന ശക്തമായ വൈറസായിട്ടാണ് എനിക്ക് തോന്നീയത്.

നമ്മള്‍ ആ സമത്ത് അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴും കോവിഡുണ്ട്, ഇപ്പോള്‍ ഒഴിവാക്കി. ആള്‍ക്കാര്‍ കുറച്ച് കഴിയുമ്പോള്‍ ഇവരെയൊക്കെ ഒഴിവാക്കും. ആ സമയം വരെയുള്ള പ്രതിരോധമാണ് എനിക്ക് തോന്നുന്നത്. ഒരു കഥാപാത്രമാകാനുള്ള ശ്രമം നടത്തുന്നുണ്ട് .

സിനിമയെടുക്കാനുള്ള ബുദ്ധിമുട്ട് ആള്‍ക്കാര്‍ എടുക്കുന്നുണ്ട്. ഭയങ്കര മോശമായിട്ടാണ് എനിക്ക് തോന്നുന്നുണ്ട്. നമ്മള്‍ തൊഴിലവസരമാണ് നശിപ്പിക്കുന്നതായിട്ടാണ് എനിക്ക് റിവ്യു കണ്ടിട്ട് തോന്നീയത്. നമ്മള്‍ 13 വര്‍ഷത്തോളമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയായിട്ടാണ് എനിക്ക് തോന്നീയിട്ടുള്ളത്.

അയാള്‍ കണ്ണൂര് ഭാഗത്തായത് കൊണ്ട് കയറി അഭിനയിച്ചതായിരുക്കാമെന്നാണ് പറഞ്ഞത്, നമ്മള്‍ കണ്ടതാണ് പുള്ളി ചെറിയ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ പോയത്. ഇതൊന്നും നടക്കാഞ്ഞിട്ട്, നടക്കാതെ പോയപ്പോള്‍ സിനിമക്കാരെ കുറ്റം പറയുന്നതായിട്ടാണ് എനിക്ക് തോന്നീയത്. റിവ്യു പറഞ്ഞോട്ടെ എനിക്ക് അതിലൊരു കുഴപ്പവുമില്ല. വ്യക്തിഹത്യ ചെയ്യരുത്. ഒരിക്കലും ചെയ്യരുത്.

ലാലു അലക്‌സ്, ദീപക് പരമ്പോല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇമ്പം. ബംഗളുരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ. മാത്യു മാമ്പ്ര നിര്‍മ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ചിത്രം തിയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മീരാ വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി. ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശെരില്‍, സംഗീതം: പി.എസ്. ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്റ്റിയൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോര്‍ഡിങ്: രൂപേഷ് പുരുഷോത്തമന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്.: വിനു വിശ്വന്‍, ആക്ഷന്‍: ജിതിന്‍ വക്കച്ചന്‍, സ്റ്റില്‍സ്: സുമേഷ് സുധാകരന്‍, ഡിസൈന്‍സ് : രാഹുല്‍ രാജ്, പി.ആര്‍.ഓ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ്: സ്‌നേക്ക് പ്ലാന്റ് എല്‍.എല്‍.പി.

LEAVE A REPLY

Please enter your comment!
Please enter your name here