ധ്യാനും വിനീതും നിവിനും എന്നൊക്കെ പറയുന്നത് സിനിമയിൽ വരുന്നതിനു മുൻപേ അറിയുന്നവരാണ്. അഭിമുഖങ്ങളിലൊക്കെ ഇപ്പോഴല്ലേ ഇങ്ങനെ ധ്യാനിനെ കണ്ടിട്ടുള്ളൂ, ഇത് തന്നെയാണ് 10 വർഷമായിട്ടും എന്ന് അജു വർഗീസ്. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അജു വർഗീസ്.
അജു വർഗീസിന്റെ വാക്കുകൾ…
“ധ്യാനിന്റെ അടുത്ത് നിന്ന് ഞാൻ ഓടിപ്പോകാൻ നോക്കാറാണ് പതിവ്. എല്ലാവരും സിനിമയിൽ സുഹൃത്തുക്കൾ എന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, പരിചയക്കാർ സഹപ്രവർത്തകർ അങ്ങനെയാണ് കാണാറുള്ളത്. വളരെ പേർസണൽ ബന്ധം കാത്തുസൂക്ഷിക്കുന്ന ആളല്ല ഞാൻ. ധ്യാനിന്റെ കേസോ വിനീതിന്റെ കേസോ നിവിന്റെ കേസോ മിഥുൻ മാനുവൽ എന്നൊക്കെ പറഞ്ഞാൽ സിനിമയിൽ വരുന്നതിനു മുൻപേ അറിയുന്നവരാണ്. അവരായിട്ടൊക്കെയുള്ളൂ ഒരു പരിധി വരെ നമ്മുടെ സമയം ചിലവഴിക്കുന്നത്. ബാക്കി എല്ലാവരുമായിട്ട് നമ്മൾ ജോലി ചെയ്യുന്നു അത്രയേ ഉള്ളൂ.
ധ്യാനിന്റെ മിക്ക സിനിമകളിലും എനിക്ക് ഒരു വേഷത്തിൽ വിളിക്കാറുണ്ട്, പലപ്പോഴും ചില ക്ലാഷ് ഒക്കെ വരുമ്പോൾ പോകാറില്ല. പക്ഷേ നമ്മുടെ ഒരു പരിചയം ആ സിനിമയുടെ റിസൾട്ട് നോക്കിയിട്ടല്ല, അങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ട് എനിക്ക്, ഇല്ല എന്ന് ഞാൻ പറയുന്നില്ല. ചില അസ്സോസിയേഷൻസ് നമുക്ക് തോന്നിയിട്ടുണ്ട് അതിന്റെ ഒരു ജോലിയുടെ ഒരു രീതി അത് എനിക്ക് വർക്ക് ആയിട്ടില്ല. അത് ചിലപ്പോൾ ഹിറ്റ് ആവാം, മോശമാവാം, റിസൾട്ട് അല്ല ഞാൻ പറയുന്നത്. നമുക്ക് ഇറങ്ങാത്ത ഒരു രീതി അല്ലെങ്കിൽ നമുക്ക് അനുയോജ്യമല്ലെങ്കിൽ നാളെ ഒരു സിനിമയ്ക്കു വിളിച്ചാൽ നമ്മൾ പോകണം എന്നില്ല, ആ പടം ചിലപ്പോൾ ഹിറ്റായിരിക്കാം. അതാവുമ്പോൾ ഇയാളുടെ കൂടെ ഇരിക്കാൻ നല്ല രസമാണ്, മുഴുവൻ സമയവും രസകരമാണ്. അഭിമുഖങ്ങളിലൊക്കെ ഇപ്പോഴല്ലേ ഇങ്ങനെ ധ്യാനിനെ കണ്ടിട്ടുള്ളൂ, ഇത് തന്നെയാണ് 10 വർഷമായിട്ടും, ചെറുപ്പത്തിലേ ഇങ്ങനെ തന്നെയാണ്” അജു വർഗീസ് വ്യക്തമാക്കി.
അതേസമയം, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്‌റ്റംബർ പതിനഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങിയിരുന്നു. ആരാണ് നദികളിൽ സുന്ദരി യമുനയിലെ സുന്ദരിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.