മലയാള സിനിമയില്‍ പ്രതിസന്ധിയില്ലെന്ന്അജു വര്‍ഗ്ഗീസ്.നദികളില്‍ സുന്ദരി യമുനയുടെ വാര്‍ത്ത സമ്മേളനത്തിലാണ് മലയാളസിനിമയില്‍ പ്രതിസന്ധിയില്ലെന്നും നിരവധി സിനിമകള്‍ മെഗാഹിറ്റുകളാണെന്നും നടന്‍ പറഞ്ഞു.
അജുവര്‍ഗ്ഗീസ് പറഞ്ഞ വാക്കുകള്‍
പൊളിറ്റിക്കല്‍ കറക്ടനസ് മോശമാണെന്ന് എനിക്കില്ല. ഈഡയലോഗ് ഈ സിനിമയില്‍ നിര്‍ബന്ധമാണെന്ന് എനിക്കഭിപ്രായമില്ല. തീര്‍ച്ചയായും കോമേഴ്‌സ്യല്‍ സിനിമയിലാണെങ്കിലും പറയാം. നമ്മള്‍ കണ്ടിട്ടുമുണ്ട്, ചെയ്തിട്ടുമുണ്ട്. സമൂഹത്തില്‍ വലിയൊരു മാറ്റങ്ങള്‍ കൊണണ്ടുവന്നിട്ടുമുണ്ട്. സോഷ്യല്‍മീഡിയ എന്നെയൊക്കെ വിളിക്കുന്നത് അമ്മാവനെന്നും വസന്തമെന്നുമാണ് അജുവര്‍ഗ്ഗീസ്. ‘എന്നെയൊക്കെ വിളിക്കുന്നത് ബോബെ’ന്നാണെന്ന് ധ്യാന്‍.
റിയലിസ്റ്റിക് സിനിമയെ പ്രകൃതിപടമെന്ന് പറഞ്ഞ് ആഘോഷിച്ചതാണ്. അവരെ പ്പോലും നമ്മള്‍ കളിയാക്കിയവരാണ്. സിനിമകളെപ്പോഴും സീസണലാണ്. കുറെ നാള്‍ കഴിയുമ്പോള്‍ സിനിമാറ്റിക്കാണെന്ന് പറയും വീണ്ടും റിലിസ്റ്റാക്കായി മാറും. കഴിഞ്ഞ ദിവസം ഗൗരവമായ ചര്‍ച്ചയുണ്ടായിരുന്നു മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ച്. ഞാന്‍ പലരോടും സംശയം ചോദിച്ചു,13 വര്‍ഷമായി ഞാന്‍ സിനിമയിലെത്തിയിട്ട്. 13 വര്‍ഷമായി സിനിമയില്‍ വന്നപ്പോള്‍ മുതല്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാജുവിന്റെ ഇന്റര്‍വ്യുവിലും കേട്ടിരുന്നു മലയാള സിനിമയിലെ പ്രതിസന്ധിയെക്കുറിച്ച്. അദ്ദേഹവും 20 വര്‍ഷമായി ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട്.
കുറുപ്പ് മുതല്‍ ആര്‍ഡിഎക്‌സ് വരെ ഒന്നരവര്‍ഷമെടുക്കുമ്പോള്‍ അതായത് നവംബര്‍ 2021 മുതല്‍ ഒാഗസ്‌ററ് 23 വരെ എത്ര മെഗാഫ്‌ലോപേഴ്‌സ് കിട്ടി. ശതമാനം നോക്കുമ്പോള്‍ വളരെ വലുതാണ്. സ്റ്റാസ്റ്റിക്‌സ് നോക്കിയിട്ട് പറയണം അല്ലാതെ ഇന്നത്തെ ഹെഡ്‌ലൈനു കൂടി നോക്കി അതിനെ ഏറ്റുപിടിക്കുകയല്ല. കുറുപ്പ്,ജാനേ എ മന്‍, അജഗജാന്തരം,സിബിഐ, തല്ലുമാല,കേശുവിന്റെ നാഥന്‍, ജനഗണമന,കടുവ, ഹൃദയം,ജയഹേ,രോമാഞ്ചം, മാളികപ്പുറം, 2018 ഇതൊക്കെ ഒന്നരവര്‍ഷത്തെ ലിസ്റ്റാണ്. ഇതൊന്നും ചെറിയ ഹിറ്റല്ല, ബ്ലോക്ബസ്‌റ്റേഴ്‌സാണ്. നമ്മുടെ എല്ലാ സിനിമകളും ഓടുന്നുണ്ട്. പൊളിറ്റിക്കല്‍ കറക്ടനസുള്ളത് നല്ലതാണെന്ന് ഞാന്‍ വിശ്വസിച്ചു തുടങ്ങിയെന്നാണ് എന്റെ അഭിപ്രായം.
അതേസമയം, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. ചിത്രം സെപ്റ്റംബര്‍ പതിനഞ്ചിന് തിയേറ്ററുകളിലെത്തും. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ സിനിമയില്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്.
ഫൈസല്‍ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നുത്. മനു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതം നല്‍കിയത്. എഡിറ്റര്‍-ഷമീര്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍,കല-അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.
ചിരിയുടെ ഉത്സവം തീര്‍ക്കാനാണ് നദികളില്‍ സുന്ദരി യമുന എത്തുന്നത്. വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധ്യാന്‍ അജു കൂട്ടുകെട്ട് ചിത്രമായതിനാല്‍ തന്നെയും പ്രേക്ഷകരും ആവേശത്തിലാണ്. കണ്ണൂരിലെ നാട്ടിന്‍പുറങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
കണ്ണൂരിലെ നാട്ടിന്‍പുറത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് നദികളില്‍ സുന്ദരി യമുന പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്ന ഒന്നാണ്.