കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടി ബ്രാന്‍ഡഡ് മൊബൈല്‍ ഷോറൂമായ മൈജിയുടെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ എകെ ഷാജിയുമായി മൂവി വേള്‍ഡ് മീഡിയ നടത്തിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ലാലേട്ടനില്‍ നിന്ന് ലഭിച്ച ഉപദേശത്തെക്കുറിച്ച് എകെ ഷാജി മനസ് തുറന്നത്. ഷാജിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ലാലേട്ടന്‍ നെഗറ്റീവ് എടുക്കുന്നില്ല. അതിനെക്കുറിച്ച് ചര്‍ച്ചെ ചെയ്യാന്‍ താല്‍പര്യമില്ല അതാണ് എനിക്ക് അദ്ദേഹത്തില്‍ നിന്ന് പ്രചോദനമായ കാര്യം. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ലാലേട്ടന്‍ ചിന്തിക്കാറില്ല. ലാലേട്ടന്‍ ഇപ്പോഴുള്ള കാര്യവും ഭാവികാര്യങ്ങളും മാത്രമാണ് ചിന്തിക്കാറുള്ളത്. പുതിയതിലേക്ക് മാത്രം ചിന്തിക്കും. കഴിഞ്ഞുപോയതിനെക്കുറിച്ച് എന്തിനാണ് ചിന്തിക്കുന്നത്. അദ്ദേഹത്തിനും നെഗറ്റീവ് ഉണ്ടാകും നമുക്കും നെഗറ്റീവുണ്ടാകും.
അതേസമയം,2023 ലെ ഈ ഓണക്കാലമാണ് ഏറ്റവും കൂടുതല്‍ ബിസിനസ് നടത്തിയത്. 800 കോടിയായിരുന്നു ടാര്‍ഗറ്റ്. ഏകദേശം ടാര്‍ഗറ്റ് എത്താറായി. ഓണത്തിന്റെ ഓഫര്‍ ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍10 വരെയായിരുന്നു. ഓഫര്‍ തുടരുകയാണ്. ഇപ്പോള്‍ മിന്നല്‍ സെയിലാണ് നടക്കുന്നത്. അടുത്ത ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലേക്കുള്ള പ്ലാനുകളെല്ലാം ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും വളര്‍ച്ചയിലേക്കാണ് എത്തുന്നത്. 2002ല്‍ ഓണത്തിന് 1000 കോടിയാണ്. 2023ല്‍ 4300 കോടിയാണ് ടാര്‍ജറ്റ് ചെയ്യുന്നത്.
അതേസമയം,”അതാത് സ്ഥലങ്ങളില്‍ പോയി ഇന്റര്‍വ്യൂ ചെയ്താണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. ബ്രാന്‍ഡിന്റെ ട്രെയിനിങ് കൊടുക്കും. പിന്നീട് സെപ്പറേറ്റായി ട്രെയിനിങ് കൊടുക്കും.മുഴുവനായി ഒരു ഡിജിറ്റല്‍ സൊല്യൂഷന്‍ കൊടുക്കാന്‍ ആള്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഒരാളെ ജോലിക്ക് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയില്‍ മൈജിയുടെ വിറ്റുവരവിന് ആപ്പിള്‍ കമ്പനി ആദരവ് നല്‍കിയിരുന്നു. കേരളത്തില്‍ മാത്രം അയ്യായിരം WOD ഉണ്ട്. ഇന്ത്യയിലെ ഇത്തരത്തിലുള്ള മുഴുവന്‍ കച്ചവടക്കാരില്‍ നിന്നും ആപ്പിളും മൊബൈല്‍ ഫോണും ആപ്പിളിന്റെ മാക്കും ഏറ്റവും കൂടുതല്‍ വിറ്റത് മൈജി ആയതുകൊണ്ടാണ് അവര്‍ മൈജിയ്ക്ക് വലിയൊരു ആദരവ് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം അത് ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ഇന്ത്യയുടെ മൂന്ന് ശതമാനം ഷെയര്‍ മാത്രമേ ഈ ബിസിനസില്‍ ഉള്ളു. ഞങ്ങള്‍ വിളക്കുനാണ് മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ മൂന്ന് ശതമാനം മാത്രമേ കേരളത്തില്‍ ഉള്ളു. ആ മൂന്ന് ശതമാനത്തില്‍ നിന്നാണ് ഞങ്ങള്‍ നമ്പര്‍ വണ്‍ ആയത്. അതോടൊപ്പം ഞങ്ങളുടെ വലിയൊരു നേട്ടം, സാംസങിന്റെ S20 എന്ന മോഡല്‍ ഇറങ്ങിയിരുന്നു. അതും ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ കൂടുതല്‍ വിറ്റിരുന്നത് ഞങ്ങള്‍ ആയിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ മൂവായിരത്തോളം മൊബൈല്‍ വിറ്റു.
അതിലും ഞങ്ങള്‍ നമ്പര്‍ വണ്‍ ആയി. ഒട്ടുമിക്ക ബ്രാന്‍ഡുകളും ഞങ്ങളാണ് മേടിക്കുന്നത്. ഇടനിലക്കാരില്ലാതെ കിട്ടുന്നത് കൊണ്ട് തന്നെയും ഞങ്ങള്‍ക്ക് കിട്ടുന്ന ലാഭം ഞങ്ങള്‍ കസ്റ്റമേഴ്സിന് തിരിച്ചു കൊടുക്കാറാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്രയും വലിയ ഓഫറുകള്‍ കൊടുക്കാന്‍ കഴിയുന്നത്. ഞങ്ങള്‍ക്ക് മൂവായിരം കോടി വരവുണ്ട്. വ്യത്യസ്തമായ ബ്രാന്‍ഡുകളുടെ ഫോണുകള്‍ വിറ്റപ്പോള്‍ ഞങ്ങള്‍ക്ക് അത്രയും ലാഭം ഉണ്ടായിരുന്നു. ആ ലാഭമാണ് ഞങ്ങള്‍ക്ക് കസ്റ്റമേഴ്സിന് ഈ വലിയ ഓഫറില്‍ നല്കാന്‍ കഴിയുന്നത്. ഞങ്ങള്‍ കൊടുക്കുന്ന പല ഓഫറുകളും ഓണ്‍ലൈനില്‍ വേറെ എവിടെ നോക്കിയാലും കാണാന്‍ കഴിയില്ല.