അഖില്‍ മാരാറിന്റെ പുതിയ ഡാന്‍സ് വിഡീയോ വൈറലാവുന്നു

0
146

ഖില്‍ മാരാറിന്റെ പുതിയ ഡാന്‍സ് വിഡീയോ വൈറലാവുന്നു. മക്കളായ പ്രകൃതിയുടെയും പ്രാര്‍ത്ഥനയുടെയും കൂടെയാണ് ഡാന്‍സ് കളിക്കുന്നത്. ലവള്‍ ഡാന്‍സ് കളിച്ചു 2മില്ല്യന്‍ അടിച്ചു,എനിക്കൊരു 3മില്ല്യന്‍ അടിക്കണം..കളിക്ക് മക്കളെ. എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് രേഖപ്പെടുത്തുന്നത്. മക്കളൊടൊപ്പമാണെങ്കിലും മക്കള്‍ ഡാന്‍സ് കളിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് അഖില്‍മാരാര്‍ ഡാന്‍സ് കളിക്കുന്നത്. നേരത്തെ അമ്മയായ ലക്ഷ്മിയോടൊപ്പം പ്രകൃതിയും പ്രാര്‍ത്ഥനയും ഡാന്‍സ് കളിച്ചിരുന്നു. വീഡിയോ വേഗത്തിലാണ് വൈറലാവുന്നത്.

അതേസമയം,ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറ്റവും അധികം ആരാധകര്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. തുടക്കത്തില്‍ അഖിലിനോട് പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടായിരുന്നെങ്കിലും പിന്നീട് ആ ഇഷ്ടക്കേട് മാറുകയായിരുന്നു. കാരണം താന്‍ എങ്ങനെയാണോ അങ്ങനെ തന്നെയായിരുന്നു അഖില്‍ ബിഗ് ബോസ് വീടിനുള്ളില്‍ നിന്നത്.

അഖിലിനെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മിയും. മക്കള്‍ക്കൊപ്പം ഉള്ള വീഡിയോയും ഡാന്‍സ് വീഡിയോയുമൊക്കെ ലക്ഷ്മി പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞദിവസം അഖിലിനൊപ്പം ഉള്ള ഒരു സ്റ്റോറിയാണ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അഖിലാണ് ഈ വീഡിയോയില്‍ കാര്യങ്ങള്‍ പറയുന്നത്. ‘ ഫ്രണ്ട്സ് ഈ വാഴ നനയ്ക്കുമ്പോള്‍ ചീര നനയുക എന്ന് കേട്ടിട്ടില്ലേ.. അതേ പോലെ എന്റെ സൈഡില്‍ കൂടെ നിന്ന് ഫോളോവേഴ്സിനെ ഉണ്ടാക്കിയവളാണ് ഇവള്, ഇപ്പോള്‍ എനിക്ക് ഫോളോവേഴ്സ് ഇല്ല.. ഇവള്‍ക്കാണ് എല്ലാ ഫോളോവേഴ്സും. 100 പേരുകൂടെ ഫോളോ ചെയ്താല്‍ ഇവള്‍ക്ക് ഒരു ലക്ഷം ഫോളോവേഴ്സാകും. ഞങ്ങള്‍ റിക്വസ്റ്റ് ചെയ്യാന്‍ വന്നതാ. കുറേ നേരമായി പറയുന്നു നൂറ് പേര് കൂടെ ഫോളോ ചെയ്താല്‍ 100 കെ അടിക്കുമെന്ന്. എന്നാല്‍ 100 പേരൊന്ന് ഫോളോ ചെയ്യോ.. കഷ്ടം ഉണ്ട് ..പാവം , ഒകെ,” എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here