യുവനടിയുടെ പീഡനാരോപണം; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖ് രാജിവച്ചു

0
27

ടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നടന്‍ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമര്‍പ്പിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹന്‍ലാലിന് അയച്ച കത്തിലുള്ളത്. ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് അടുപ്പമുള്ളവരെ അറിയിച്ചു. നിലവില്‍ ഊട്ടിയിലാണ് സിദ്ധിഖ് ഉള്ളത്.

നടന്‍ സിദ്ദിഖില്‍നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ, ഈ സാഹചര്യത്തില്‍ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഞാന്‍ സ്വമേധയാ രാജിവയ്ക്കുന്നതായി താങ്കളെ അറിയിച്ചുകൊള്ളട്ടെ.

മോഹന്‍ലാലിന് സിദ്ദിഖ് അയച്ച രാജിക്കത്ത്…………
‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’ നടി പറഞ്ഞു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.

ഇത്തരം ഒരു ആരോപണം വന്നാല്‍ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നാണ് സംഘടനയുടെയും എന്റെയും വ്യക്തിപരമായ അഭിപ്രായം എന്ന് അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല നടന്‍ സിദ്ദിഖിന്റെ രാജിയില്‍ പ്രതികരിച്ചു. സിദ്ദിഖിന്റെ ഔചിത്യം വച്ചാണ് അദ്ദേഹം രാജിവച്ചത് എന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

ഈ ആരോപണത്തില്‍ അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. ഇതിന്റെ ബാക്കി സംഘടന തീരുമാനങ്ങള്‍ ഇപ്പോള്‍ എടുത്തിട്ടില്ല.

സിദ്ദിഖ് തന്നെയാണ് രാജിക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചത്. ഇത്തരം ഒരു ക്രിമിനല്‍ ആരോപണത്തെക്കുറിച്ച് മുന്‍പ് അമ്മ തെരഞ്ഞെടുപ്പ് സമയത്ത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണം വളരെ വ്യക്തമായി പുറത്തുവന്നിരിക്കുകയാണ്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ കാര്യത്തിന്റെ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇന്നലെ തന്നെ രാജിവയ്ക്കുമായിരുന്നുവെന്നും ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനാണ് സിദ്ദിഖ് കത്ത് നല്‍കിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങള്‍ വന്ന അവസ്ഥയില്‍ സര്‍ക്കാര്‍ കേസ് എടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ നടന്‍ നീക്കം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here