താരസംഘടന അമ്മയുടെ മുപ്പതാമത് ജനറൽ ബോഡി മീറ്റിംഗ് കഴിഞ്ഞ ദിവസമാണ് നടന്നത്.കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വിപുലമായ പരിപാടിയിൽ താരങ്ങൾക്കായി വ്യത്യസ്ത വിഭവങ്ങൾ ഒരുക്കിയത് ഒറ്റപ്പാലത്തുള്ള റോയൽ കാറ്ററിംഗ് സർവീസ് ആണ്.മൂന്നാം തവണയാണ് റോയൽ കാറ്ററിംഗ് അമ്മയുമായി കൈകോർക്കുന്നത്.ബാസ ഫിഷ് മുതൽ വായനടൻ ചിക്കൻ സൂപ്പ് വരെ നൂറിൽപരം വിഭവങ്ങളാണ് ഇക്കൂട്ടർ ഇത്തവണ ഒരുക്കിയിരുന്നത്. വെജ്, നോൺവെജ്,ഷുഗർ ഫ്രീ ഡെസേർട്ട്,വിവിധയിനം സൂപ്പുകൾ,സാലഡുകൾ,തുടങ്ങി വായിൽ രുചിയേറും വിഭവങ്ങളാണ് താരമാമാങ്കത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളം പരിപാടികളിൽ തിളങ്ങിനിൽക്കുന്ന പേരാണ് റോയൽ കാറ്ററിംഗ്.ഒട്ടനവധി സെലിബ്രിറ്റീസിന്റെ വിവാഹവും ഹൗസ് വാമിംഗ് തുടങ്ങിയ പരിപാടികൾക്കെല്ലാം ഇവരാണ് ഭക്ഷണ സൽക്കാരമൊരുക്കുന്നത്.ഏകദേശം നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പി വി ഹംസയാണ് ഈ റോയൽ കാറ്ററിങ്ങിങ് സർവീസിന് തുടക്കം കുറിച്ചത്. പിന്നീട് അച്ഛനായി തുടങ്ങിയ ഈ സംരംഭം മക്കൾ അഞ്ചുപേരും കൂടി വളരെ വിജയകരമായി ഇപ്പോൾ നടത്തിക്കൊണ്ടുപോകുകയാണ്. ഒറ്റപ്പാലത്തുനിന്നാണ് ബിസിനസിന്റെ തുടക്കം ,ഇപ്പോൾ കൊച്ചിയിലും ഓഫീസ് ആരംഭിച്ചിട്ടുണ്ട്.കാറ്ററിങ്ങിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല റോയൽ ഗ്രൂപ്പിന്റെ ബിസിനസ്, അടുത്തിടെ ഒറ്റപ്പാലത്തു ആരംഭിച്ച ഷോപ്പിങ് വിസ്മയം റോയൽ സിൽക്‌സ് അതിന്റെ ഉദാഹരണമാണ്. ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ ഷോപ്പിങ്ങിന്റെ പുതിയ അനുഭവങ്ങളാണ് റോയൽ സിൽക്‌സ് ഒറ്റപ്പാലത്തു ഒരുക്കിയത്. ഒരു തരത്തിൽ സിനിമാക്കാരുടെ ഹബ്ബ് ആയ ഒറ്റപ്പാലത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒന്നായിരുന്നു റോയൽ സിൽക്സിന്റെ വരവ്.
ഭക്ഷണം സ്വാദിഷ്ടമായ ഉണ്ടാക്കുകയും, അത് സ്നേഹത്തോടെ വിളമ്പുകയും, അതിഥികളെ സൽക്കരിക്കുകയും ചെയ്യുന്നതിലൂടെ ഒരു മനുഷ്യ മനസിനെ കീഴടക്കാൻ സാധിക്കുമെന്നാണ് പഴമക്കാർ പറയാറുള്ളത്. അത്തരത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനമസ്സുകളെ സ്വാദിഷ്ടമായ ഭക്ഷണത്തിലൂടെയും, സൽക്കാരത്തിലൂടെയും കീഴടക്കിയാണ് റോയൽ കാറ്ററിംഗ് സർവീസ് മുന്നേറുന്നത്.
കഴിഞ്ഞ വർഷത്തെ ഇമാക് സൈലന്റ് ഹീറോസ് അവാർഡിൽ കേരളത്തിലെ നമ്പർ വൺ കാറ്ററിങ് സർവീസ് ആയി റോയൽ കാറ്ററിങ് സർവീസ് ഒറ്റപ്പാലം കൊച്ചിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതാദ്യമായിട്ടല്ല കേരളത്തിലെ നമ്പർ വൺ കാറ്ററിംഗ് സർവീസ് ആയി റോയൽ കാറ്ററിങ് തിരഞ്ഞെടുക്കപ്പെടുന്നത്. ബെസ്റ്റ് കാറ്ററിംഗ് സൊല്യൂഷൻ കേരളം, ബെസ്റ്റ് ഡെസേർട് എക്സ്പെരിമെൻസ്, ബെസ്റ്റ് ഇന്നൊവേറ്റീവ് ഫുഡ് കാറ്റഗറി എന്നീ വിഭാഗങ്ങളിലായി, ഗോൾഡ് സിൽവെൽ വെങ്കലം തുടങ്ങിയ മെഡലുകലാണ് ഇവർ ഇപ്പോൾ സ്വന്തമാക്കിയത്. കേരളത്തിൽ കാറ്ററിംഗ് രംഗത്ത് ചെറുതും വലുതുമായി ഒരുപാട് പേരുണ്ടെങ്കിലും ആത്മാർഥമായ പ്രവർത്തനത്തിന്റെയും, പ്രാർത്ഥനയുടെയും, സൽക്കാരത്തിന്റെയും ഫലമായാണ് റോയൽ കാറ്ററിങ്ങിനു വീണ്ടും നമ്പർ വൺ സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞത്.