സുരേഷ്‌ഗോപിയെ ആദരിച്ച് ‘അമ്മ’; ഉപഹാരം നല്‍കി മോഹന്‍ലാല്‍

0
26

മ്മയുടെ മൂപ്പതാമത് ജനറല്‍ ബോഡിയോഗത്തില്‍ സുരേഷ് ഗോപിയെ ആദരിച്ച് അമ്മ. 27 വര്‍ഷത്തിന് ശേഷം കേന്ദ്രമന്ത്രി പദവിയോടെ അമ്മയിലേക്കെത്തിയ സുരേഷ് ഗോപിക്ക് വികാരനിര്‍ഭരമായ സ്വീകരണമാണ് സഹപ്രവര്‍ത്തകരെല്ലാവരും ചേര്‍ന്ന് ഒരുക്കിയത്. മോഹന്‍ലാല്‍ സുരേഷ്‌ഗോപിക്ക് ഉപഹാരം നല്‍കുകയും ഇടവേള ബാബു അംഗത്വകാര്‍ഡ് കൈമാറുകയും ചെയ്തു. അമ്മയിലെ ഒന്നാം നമ്പര്‍ കാര്‍ഡാണ് കൈമാറിയത്. കാര്‍ഡ് കിട്ടിയപ്പോള്‍ വളരെ ബഹുമാനത്തോടെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.

കഴിഞ്ഞവര്‍ഷത്തെ എക്‌സിക്യൂട്ടീവ് മെമ്പറായ രചന നാരായണന്‍കുട്ടിയാണ് പ്രസംഗിച്ചത്. സുരേഷ് ഗോപിയെ വേദിയിലേക്ക് സ്വീകരിക്കുന്നതിനായി മുന്‍പായുള്ള പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍….

അമ്മയിലെ ആദ്യ മെമ്പറായ സുരേഷേട്ടന്‍ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു. എല്ലാവര്‍ക്കും അഭിമാനമുഹൂര്‍ത്തവും ചരിത്ര മുഹൂര്‍ത്തവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കൊണ്ടും അര്‍പ്പണബോധം കൊണ്ടും നമ്മളെയാകര്‍ഷിച്ച വ്യക്തിയാണ്. വെളളിത്തിരയില്‍ നിന്ന് യാത്ര തുടര്‍ന്നപ്പോള്‍ അദ്ദേഹം സമൂഹത്തിനോടുള്ള പ്രതിബന്ധതയും സമൂഹത്തിനോടുള്ള അഭിനിവേശത്തിന്റെ തെളിവാണ് അദ്ദേഹം കാണിച്ചു തരുന്നത്.

അമ്മയിലെ ആദ്യത്തെ അംഗം എന്ന നിലയ്ക്ക് സുരേഷ്‌ഗോപി അഭിമാനം മാത്രമല്ല എല്ലാവര്‍ക്കും പ്രചോദനത്മകമായ മാതൃകയും സൃഷ്ടിച്ച വ്യക്തിയാണ്. അദ്ദേഹത്തെ നമ്മളെല്ലാവരും തിരഞ്ഞെടുത്തത് ഒരു പാര്‍ട്ടിയോ മറ്റ് കാര്യങ്ങളോ നോക്കിയല്ലെന്നുള്ളത് വളരെ കാര്യമായിട്ടുള്ള കാര്യമാണ്. അത് അദ്ദേഹത്തിന്റെ മനുഷത്വം എന്ന് പറയുന്ന നിറഞ്ഞുതുളുമ്പുന്ന സ്‌നേഹം എന്ന് പറയുന്ന ഒരു കാരണം കൂടീയാണ്. അതാണ് അദ്ദേഹത്തിന്റെ വിജയമായെന്ന് പറയുന്നത് തന്നെയാണ് നമുക്ക് കാണാന്‍ സാധിച്ചത്.

നമ്മുടെ ഇന്‍ഡസ്ട്രിയ്ക്കും സമൂഹത്തിനും നല്‍കിയ അളവറ്റതാണ് എന്ന് നമുക്കറിയാം. അദ്ദേഹം പുതിയൊരു ഉത്തരവാദിത്തമേറ്റേടുക്കുമ്പോള്‍ അതേ അര്‍പ്പണബോധവും അതേ അഭിനിവേശവും കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷേട്ടന്‍ കൊണ്ടുവരുമെന്ന് അതിയായ ഉറപ്പുണ്ട്. അതില്‍ ഞങ്ങള്‍ അതിയായ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതില്‍ എല്ലാവരും ഏറെ സന്തോഷിച്ചാണ് ഈ ഒരു നിമിഷത്തിലിരിക്കുന്നത്.

അമ്മയെ പ്രതിനിധീകരിച്ച് സുരേഷ് ഗോപിക്ക് ഊഷ്മളമായ അഭിനന്ദനങ്ങളും അഗാധമായ ആദരവും ഈ നിമിഷത്തില്‍ അറിയിക്കുകയാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ അഭിമാനം നിറയ്്ക്കുന്നതാണ്. അദ്ദേഹത്തിന്റെ മാതൃകാപരമായ സ്‌നേഹവും നേതൃത്വ പാടവവും കൊണ്ട് നമ്മളെയെല്ലാവരെയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അവസരത്തില്‍ അദ്ദേഹത്തെ ആദരിക്കുകയാണ്.
കാര്‍ഡ് കൈമാറിയതിന് ശേഷം വികാരഭരിതമായ പ്രസംഗം നടത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here