നദികളില്‍ സുന്ദരി യമുന ഇനി ഒടിടിയിലേക്ക്

0
189

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. സെപ്റ്റംബര്‍ പതിനഞ്ചിന് ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. വലിയ സ്വീകാര്യതാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അപ്ഡേഷനുകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ വലിയ ആകാംക്ഷയില്‍ ആയിരുന്നു പ്രേക്ഷകര്‍. നദികളില്‍ സുന്ദരി യമുന സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച് തീരുമാനമായതാണ് പുതിയ റിപ്പോര്‍ട്ട്.നദികളില്‍ സുന്ദരി യമുന എച്ച്ആര്‍ ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ഒടിടിയില്‍ ഒക്ടോബര്‍ 23നാണ് സ്ട്രീമിംഗ്.

ചിരിയുടെ ഉത്സവം തീര്‍ക്കാനാണ് നദികളില്‍ സുന്ദരി യമുന എത്തിയത്. വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധ്യാന്‍ അജു കൂട്ടുകെട്ട് ചിത്രമായതിനാല്‍ തന്നെയും പ്രേക്ഷകരും ആവേശത്തിലാണ്.


കണ്ണൂരിലെ നാട്ടിന്‍പുറങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കണ്ണൂരിലെ നാട്ടിന്‍പുറത്തെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് നദികളില്‍ സുന്ദരി യമുന പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്ന ഒന്നാണ്. ഫൈസല്‍ അലിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നുത്. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


സിനിമയില്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. നു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ആണ് സംഗീതം നല്‍കിയത്. എഡിറ്റര്‍-ഷമീര്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍,കല-അജയന്‍ മങ്ങാട്, മേക്കപ്പ് ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍ അനിമാഷ്, വിജേഷ് വിശ്വം എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here