നടൻ വിജയ് ദേവരകോണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട നായകനായി എത്തുന്ന ചിത്രമാണ് ഗാം ഗാം ഗണേശ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടി സാമന്ത പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. ഒരു വർഷം മുൻപ് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ഇപ്പോഴാണ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. ആനന്ദിന്റെ ഒടുവിലെത്തിയ ചിത്രം ബേബി ആണ്. സിനിമ സംവിധാനം ചെയ്തത് സായ് രാജേഷ് നീലം ആണ്. ചിത്രത്തിൽ നായികയായി എത്തുന്നത് വൈഷ്ണവി ചൈതന്യയാണ്. ജൂലൈ പതിനാലിലാണ് സിനിമ തിയറ്ററുകളില്‍ എത്തിയത്.
സിനിമ റിലീസിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെയും പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയിരുന്നു. ആദ്യ ദിനം തന്നെ സിനിമ നിര്‍മ്മാതാക്കള്‍ക്ക് വലിയ ലാഭം നേടിക്കൊടുത്തിരുന്നു. ചെറിയ ബജറ്റില്‍ നിർമ്മിച്ച സിനിമ ഒരു മാസം കൊണ്ട് നേടിയത് 91 കോടി രൂപ ആയിരുന്നു. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഈ കാര്യം അറിയിച്ചിരുന്നത്. അഹ വീഡിയോ എന്ന പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. കേരളത്തില്‍ തിയറ്റര്‍ റിലീസ് ഇല്ലാതിരുന്ന സിനിമ ആയിരുന്നു ഇത്.
തെലുങ്കില്‍ വലിയ വിജയം നേടിയ ഒരു സിനിമയായ ബേബിയ്ക്ക് കേരളത്തില്‍ റിലീസ് ഇല്ലാതിരുന്നതിൽ ആരാധകരിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു. പല സിനിമാപ്രേമികളും സമൂഹ മാധ്യമങ്ങളിലൂടെ ഈ നിരാശ പങ്കുവച്ചിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് ബേബി. ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം മുൻപേ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ദൊരസാനി എന്ന സിനിമയിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ട തന്റെ സിനിമ ജീവിതത്തിലെ അരങ്ങേറ്റം കുറിച്ചത്.
മിഡില്‍ ക്ലാസ് മെലഡീസ്, പുഷ്പക വിമാനം, ഹൈവേ എന്നീ സിനിമകളിലാണ് നടൻ ഇതിന് മുൻപ് അഭിനയിച്ചത്. നടന്റെ കരിയറിലെ അഞ്ചാമത്തെ സിനിമ കൂടെയാണ് ബേബി. വിരാജ് അശ്വിന്‍, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് എന്നീ പ്രമുഖ താരങ്ങളാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ അടുത്ത ചിത്രവും വലിയ വിജയം നേടുമെന്നാണ് പ്രേക്ഷക സംസാരം.