ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം’ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

0
371

ജോയ് മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ ”ആട്ടം” ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സിലേക്ക് (ഐ.എഫ്.എഫ്.എല്‍. എ) തിരഞ്ഞെടുക്കപ്പെട്ടു. ആഴത്തിലുള്ള ഒരു പ്രമേയത്തെ സാന്ദര്‍ഭികമായി ചുരുളഴിച്ച് കൊണ്ടുവരുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള ചിത്രം, ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. പതിയെ പതിയെ പുറത്തുവരുന്ന നിരവധി സസ്‌പെന്‍സുകളാണ് ചിത്രത്തിന്റെ പ്രത്യേകത.

നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകള്‍ക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയില്‍ ”ആട്ട”വും ഇടംപിടിച്ചതോടെയാണ് ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സെറിന്‍ ശിഹാബ് , വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

 

View this post on Instagram

 

A post shared by Vinay Forrt (@vinayforrt)


മികച്ച അഭിനേതാക്കളുടെ ശക്തമായ പ്രകടനങ്ങളുമായാണ് ‘ആട്ടം’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡോ.അജിത് ജോയ് ചിത്രം നിര്‍മിക്കുന്നത്. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ബേസില്‍ സി.ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിന് അനുയോജ്യമായ രീതിയില്‍ ശബ്ദമിശ്രണം നിര്‍വഹിച്ചിട്ടുള്ളത് ജിക്കു എം. ജോഷിയും വിപിന്‍ നായരും ചേര്‍ന്നാണ്. ശ്രീക് വാര്യരാണ് കളര്‍ ഗ്രേഡിംഗ്.

ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകള്‍ യെല്ലോടൂത്സ് ആണ് നിര്‍വഹിച്ചിട്ടുള്ളത്. ബിച്ചുവാണ് അസോസിയേറ്റ് ഡയറക്ടര്‍. നിശ്ചല ഛായാഗ്രഹണം രാഹുല്‍ എം. സത്യന്‍. ഷഹീന്‍ താഹയുടെ ചിത്രങ്ങളാണ് പോസ്റ്ററുകള്‍. അനൂപ് രാജ് എം. ആണ് ഫിനാന്‍സ് കണ്‍ട്രോളര്‍. സ്റ്റോറീസ് സോഷ്യലിനു വേണ്ടി സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ്, കമ്മ്യുണിക്കേഷന്‍ എന്നിവ നിര്‍വഹിക്കുന്നത്. ജോയ് മൂവീസ് പ്രൊഡക്ഷന്‍ വിതരണം ചെയ്യുന്ന ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും.

പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഇത്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ചിത്രത്തിന് പൂര്‍ണ്ണ പിന്തുണയുമായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇത് വരെയും പുറത്ത് വിട്ടില്ല. എന്താണ് പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്.

അതേസമയം, വിനയ് ഫോര്‍ട്ട് അവസാനം അഭിനയിച്ച സിനിമയായ ബോസ്& കോ,വാതില്‍ എന്നീ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന സിനിമയാണ് ‘സോമന്റെ കൃതാവ്’ . ചിത്രത്തില്‍ കൃഷി ഓഫീസറായിട്ടാണ് വിനയ് വേഷമിടുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവേഴ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് നായിക. രോഹിത് നാരായണന്‍ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, മനു ജോസഫ്, ജയന്‍ ചേര്‍തതല, നിയാസ് നര്‍മ്മകല, സീമ ജി നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പതിനാറോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഓണ്‍ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം മാസ്റ്റര്‍ വര്‍ക്സ് സ്റ്റുഡിയോസ്, രാഗം മൂവീസ്, രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സൂപ്പര്‍ ശരണ്യ, ഉണ്ട എന്നീ ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വഹിച്ച സുജിത്ത് പുരുഷന്‍ ആണ് ഛായാഗ്രഹണം.രഞ്ജിത്ത് കെ ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം: പി എസ് ജയഹരി, എഡിറ്റര്‍: ബിജീഷ് ബാലകൃഷ്ണന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവെട്ടത്ത്. കല: അനീഷ് ഗോപാല്‍, മേക്കപ്പ്: ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം: അനില്‍ ചെമ്പൂര്‍, സ്റ്റില്‍സ്: രാഹുല്‍ എം സത്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റൈറ്റസ് അലക്സാണ്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍: പ്രശോഭ് ബാലന്‍, പ്രദീപ് രാജ്, സുഖില്‍ സാഗ്, അസോസിയേറ്റ് ക്യാമറാമാന്‍: ക്ലിന്റോ ആന്റണി. പ്രൊഡക്ഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here