അമ്മ എക്സിക്യൂട്ടീവ് മെമ്പർ ആയ സന്തോഷം പങ്കുവെച്ച് നടിയും ബിഗ് ബോസ് താരവുമായ അൻസിബ ഹസൻ.അമ്മയുടെ ഇലക്ഷനിൽ പുതിയ ജനറേഷൻ മത്സരിക്കുന്നു എന്നതും അതിൽ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നടി മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.
നടിയുടെ വാക്കുകൾ……….
”ഇത്തവണ അമ്മയുടെ ഇലക്ഷനിൽ പുതിയ ജനറേഷൻ മത്സരിക്കുന്നു എന്നതിൽ സന്തോഷം.അതിൽ ഉൾപ്പെടാൻ പറ്റിയതിൽ എനിക്കും സന്തോഷമുണ്ട്.ചെറുപ്പം മുതൽ മലയാള സിനിമ എന്ന് പറയുമ്പോൾ ‘അമ്മ അസോസിയേഷൻ ആണ് ഓർമ്മ വരിക.അത്തരം ഒരു സംഘടനയിൽ മെമ്പർഷിപ്പ് കിട്ടുക എന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്.അതിന് ശേഷം എല്ലാ ജനറൽ ബോഡി മീറ്റിംഗിലും ഞാൻ പങ്കെടുക്കാറുണ്ട്. ഇത്തവണ ഡബിൾ സന്തോഷമാണ്.ബിഗ് ബോസിലും പോയി അമ്മയിൽ എക്സിക്യൂട്ടീവ് മെമ്ബർ ആയി.ഒരുപാട് ഫാമിലി ഓഡിയന്സിന്റെ പിന്തുണ ലഭിച്ചു.എന്റെ നല്ല സമയമാണ് ഇപ്പോൾ.ബിഗ് ബോസ് അടിപൊളി ആയിരുന്നു.”
ബിഗ് ബോസ് സീസൺ സിക്സിൽ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അൻസിബ.തുടക്കത്തിൽ ഒതുങ്ങിക്കൂടി നടി കണ്ണിങ്ങോടെയാണ് മുൻപോട്ട് പോയിരുന്നത്.അഞ്ചാം ആഴ്ചയിൽ എത്തിയപ്പോഴേക്കും താരം കൂടുതൽ ആക്ടീവാകുകയും തന്റെ നിലപാടുകൾ പറയേണ്ടിടത്ത് തുറന്ന് പറഞ്ഞും അവസാന നിമിഷം വരെയും ഷോയിൽ ഉണ്ടായിരുന്നു.
View this post on Instagram
അതേസമയം അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.
View this post on Instagram
2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു