ഇടവേള ബാബുവിന്റെ വിരമിക്കൽ, വ്യകതിപരമായി വിഷമം ഉണ്ട് ; ആന്റണി പെരുമ്പാവൂർ

0
125

താരസംഘടന അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു വിരമിക്കുന്നത് വ്യക്തിപരമായി ബുദ്ധിമുട്ടുള്ളതാണെന്ന് നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ.അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗത്തിലാണ് ആന്റണി ഇടവേളബാബുവിന്റെ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചത്.എല്ലാ സഹപ്രവർത്തകരോടും സ്നേഹത്തോടെ ലാളിത്യത്തോടെ ഇരുപത്തിയഞ്ച് വർഷത്തോളം അമ്മയെ നയിച്ച വ്യക്തിയാണ് ഇടവേള ബാബുവെന്നും അദ്ദേഹത്തിൻറെ വിടവ് എന്നും ഉണ്ടായിരിക്കുമെന്നും ആന്റണി മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ…..

”മോഹൻലാലിനെ പോലുള്ളവർ തലപ്പത്ത് സ്ഥാനത്ത് നിൽക്കുന്നതാണ് ഇതുപോലുള്ള സംഘടനകൾക്ക് നല്ലത്.ഇടവേള ബാബു സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത് വ്യക്തിപരമായി എനിക്ക് വിഷമമുള്ള കാര്യമാണ്.എല്ലാ സഹപ്രവർത്തകരോടും സ്നേഹത്തോടെ ലാളിത്യത്തോടെ ഇരുപത്തിയഞ്ച് വർഷത്തോളം അമ്മയെ നയിച്ച വ്യക്തിയാണ്.ഒരുപാട് നമ്മൾ പറഞ്ഞു നോക്കി,പക്ഷെ അദ്ദേഹത്തിൻറെ സ്വാതന്ത്ര്യമാണ്, അദ്ദേഹത്തിന് വിട്ടുകൊടുക്കണം.പകരം വരുന്ന ഒരാൾ ബാബുവിന്റെ പ്രവർത്തനങ്ങൾ കണ്ടിട്ടാണല്ലോ വരുന്നത്.അതുകൊണ്ട് തന്നെ അവരും മാക്സിമം നല്ല രീതിയിൽ പ്രവർത്തിക്കാൻ ശ്രമിക്കും.”

നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്.മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഇടവേള ബാബു. സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

‘അമ്മ’യിലെ പ്രവര്‍ത്തനങ്ങളെ ഒരു പാഷനായാണ് കാണുന്നത്. ജോലി ആയി കാണുകയാണെങ്കില്‍ മടുക്കുമെന്നും ജോലിയെടുക്കാന്‍ തയ്യാറായി വന്നതാണ്. കഴിഞ്ഞ 29 വര്‍ഷമായി ഈജോലി ചെയ്യുന്നു. ഏത് പാതിരായ്ക്ക് വിളിച്ചാലും ഞാന്‍ റെഡിയാണ്.എന്നാണ് അദ്ദേഹം പറയാറുള്ളത്.

1982 ല്‍ ഇടവേള എന്ന സിനിമയിലൂടെ അരങ്ങേറിയതിലൂടെയാണ് ഇടവേള ബാബു എന്ന പേര് ലഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. അമ്മയുടെ സെക്രട്ടറിയായി മാറിയതോടെ ഇടവേള ബാബു സിനിമയില്‍ അഭിനയിക്കുന്നത് കുറയുകയായിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ വെള്ളം ആണ് ഇടവേള ബാബു ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഡ്രൈവിംഗ് ലൈസന്‍സ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, തുടങ്ങിയ സിനിമകളിലാണ് ഒടുവിലായി അഭിനയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here