അനുഷ്ക ഷെട്ടി ആദ്യമായി മലയാളത്തിൽ; ‘കത്തനാരിലെ’ നായികയെ പരിചയപ്പെടുത്തി പുതിയ വീഡിയോ

0
317

ലയാളിപ്രേക്ഷകർ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് ‘കത്തനാർ’. അനുഷ്ക ഷെട്ടിയാണ് 2024 ഇൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ നായിക. ഇപ്പോഴിതാ അനുഷ്‌കയെ പരിചയപ്പെടുത്തികൊണ്ടുള്ള പുതിയ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. നിഗൂഢത ഒളിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ ചിത്രത്തിലെ ആദ്യ ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞ ആദ്യ ഗ്ലിമ്പ്സ് സിനിമ ഒരു ദൃശ്യ വിരുന്നു തന്നെയായിരിക്കുമെന്ന സൂചനയാണ് തരുന്നത്. നടൻ ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് സിനിമയെ കുറിച്ചുള്ള ആദ്യ അപ്ഡേഷനും പുറത്ത് വന്നത്. കത്തനാരെ സംശയത്തോടു കൂടി നോക്കി കാണുന്ന മത പുരോഹിതരേയും, ആദ്യ കാലങ്ങളിലെ കഷ്ടപാടുകൾ നിറഞ്ഞു നിൽക്കുന്ന കത്തനാരെയും കുറിച്ചുള്ള സൂചനകളാണ് അപ്ഡേഷൻ നൽകുന്നത്.

ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാമാനന്തനാണ്. വെർച്യുൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രം ഇന്ത്യൻ സിനിമ സാങ്കേതിക വിദ്യയിലെ നാഴികക്കല്ലാകുമെന്നുറപ്പാണ്. നീൽ ഡിക്കൂഞ്ഞയാണ് ഛായാഗ്രാഹകൻ. റോമിലും ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് രാഹുൽ സുബ്രഹ്മണ്യമാണ്‌. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി നിരവധി ഭാഷകളിൽ ചിത്രം റിലീസ് ചെയുന്നുണ്ട്. ത്രീഡിയിൽ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍: വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ്: സെന്തിൽ നാഥൻ, കോസ്റ്റ്യും ഡിസൈനര്‍: ഉത്തര മേനോൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടര്‍: ജെജെ പാർക്ക്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, കലാസംവിധാനം അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്സിംഗ് അജിത് എ ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: ഗോപേഷ് ശരത്, ഷാലം, ഗാനരചന: അരുൺ ആലാട്ട്, വിനായക് ശശികുമാര്‍, സച്ചിൻ എസ് കുമാര്‍, കളറിസ്റ്റ്: ശ്രീക് വാര്യര്‍, സൗണ്ട് ഡിസൈനര്‍: അനക്സ് കുര്യൻ, അലീൻ ജോണി, സ്പെൽസ്: ഭാവദാസ്, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, വിഎഫ്ക്സ്, വെര്‍ച്വൽ പ്രൊഡക്ഷൻ, ഡിഐ സ്റ്റുഡിയോ: പോയെറ്റിക്, പി ആർ & മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here