റിയാലിറ്റി ഷോകളിലൂടെ സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുള്ള താരമാണ് ഷിയാസ് കരീം. ദിവസങ്ങള്‍ മുന്‍പ് ഷിയാസിനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യലിന് പൊലീസ് തയ്യാറെടുക്കുന്നതിനിടയില്‍ ഇന്നലെ മാധ്യമങ്ങളെ വിമര്‍ശിച്ച് ഷിയാസ് രംഗത്ത് വന്നിരുന്നു. ‘ഇന്നലെ നടത്തിയ പ്രസ്താവനയില്‍ എല്ലാ മാധ്യമങ്ങളും ക്ഷമിക്കണമെന്നാവശ്യപ്പെട്ടാണ്’ വീണ്ടും ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. എല്ലാ മാധ്യമങ്ങളെയും ഞാന്‍ അടച്ചാപേക്ഷിതല്ലെന്നും, മാധ്യമങ്ങളാണ് എന്നെ പിന്തുണച്ചതെന്നും ഷിയാസ് പറഞ്ഞു.
View this post on Instagram
ഷിയാസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:ഞാന്‍ ഇന്നലെ ഒരു വീഡിയോ ചചെയ്തിരുന്നു വഴക്കൊക്കെ പറഞ്ഞ്. കുറെ ചീത്ത വിളിച്ചിരുന്നു. അതില്‍ ഞാന്‍ മാപ്പ് പറയുന്നു. എന്റെ കരിയര്‍ ഗ്രാഫില്‍ ഒരുപാട് മാധ്യമങ്ങള്‍ എന്നെ പിന്തുണച്ചിരുന്നു. ഒരുപാട് പേര്‍ ന്യൂസും,ലിങ്കുമെല്ലാം അയച്ചു തന്നു. അപ്പോള്‍ ഞാന്‍ ദേഷ്യത്തിലായി. അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അറിയാത്ത കാര്യമാണ്. ഒരുപാട് കാര്യങ്ങള്‍ വളച്ചൊടിച്ചു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ്, ഒന്നുമായിട്ടില്ലെങ്കിലും ഇവിടെ വരെ എത്തിയത്. പിന്തുണച്ചവര്‍ക്ക് ഒരു പാട് നന്ദി. എല്ലാവരോടും നന്ദി.
View this post on Instagram
അതേസമയം, കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് പേജീലൂടെ വിമര്‍ശനമുന്നിയിച്ച് രംഗത്ത് വന്നത്. ഷിയാസിന്റെ പറഞ്ഞ വാക്കുകള്‍; ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ചെയ്യുന്നത് ഒരു വെടിയൊച്ച കേട്ടെന്നു പറഞ്ഞ് കുറെ ആളുകള്‍ എന്റെ പേരില്‍ പേപ്പറിലുമൊക്കെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഞാന്‍ ജയിലില്‍ അല്ല. ദുബായില്‍ ആണ്. ഇവിടെ നല്ല അരി കിട്ടുമെന്നറിഞ്ഞപ്പോള്‍ വാങ്ങാന്‍ വന്നതാണ്. മീഡിയകളോട് എനിക്ക് പറയാനുള്ളത് ഇനി ഇങ്ങനെയുള്ള വൃത്തിക്കെട്ട വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ്. ഞാന്‍ പെട്ടന്ന് തന്നെ വരും. നാട്ടില്‍ വരുമ്പോള്‍ കാണാം. എല്ലാവരെയും മുഖത്തോട് മുഖം കണ്ടിരിക്കും. മഴ പെയ്യും’ എന്നാണ് ഷിയാസ് കരീം പറഞ്ഞിരിക്കുന്നത്. പീഡന പരാതിയില്‍ എറണാകുളത്തും പോലീസ് അന്വേഷണം നടക്കും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തി അന്വേഷണം നടത്താനാണന് തീരുമാനിച്ചിരിക്കുന്നത്.
തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിനി പരാതി നല്‍കിയത്. ഷിയാസ് കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മൂന്നാറിലും അനേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. യുവതിയില്‍ നിന്ന് ഷിയാസ് കരീം പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവതി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസംയിരുന്നു താരം വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നത്. വെല്‍കം ടു മൈ ലൈഫ് എന്ന തലക്കെട്ടോടെയാണ് ഷിയാസ് വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ദന്ത ഡോക്ടറായ റെഹാനയാണ് വധു.
വിവാഹനിശ്ചയത്തിന്റെ വീഡിയോയും ഷിയാസിന്റെ അക്കൗണ്ടിലുണ്ട്. വധു റെഹാനയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്നെന്നേക്കുമായുള്ള തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പും രഹ്നയുടെ ചിത്രത്തിനൊപ്പമുണ്ട്. കഴിഞ്ഞ മാസം 20നായിരുന്നു വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തുന്നത്.